Advertisment

ആശുപത്രിക്കിടക്കയില്‍ പട്ടിയുടെ വിശ്രമം; ഇത് ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയിലെ കാഴ്ച

New Update

publive-image

Advertisment

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ശോചനീയാവസ്ഥ വ്യക്തമാക്കുന്ന പല റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിട്ടുണ്ട്. മൃതദേഹം മൃഗങ്ങള്‍ കടിച്ചുകീറുന്ന കാഴ്ച ഏറെ ഞെട്ടിക്കുന്നതായിരുന്നു. ഇപ്പോഴിതാ യുപിയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ അധികൃതരുടെ അനാസ്ഥ വ്യക്തമാക്കുന്ന മറ്റൊരു റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുകയാണ്.

മൊറാദാബാദ് ജില്ലാ ആശുപത്രിയില്‍ പട്ടികള്‍ സൈ്വര്യവിഹാരം നടത്തുന്ന ദൃശ്യം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് പുറത്തുവിട്ടത്. ആശുപത്രിക്കിടക്കയില്‍ പട്ടികള്‍ വിശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും ഇതിനോടൊപ്പം പുറത്തുവന്നിട്ടുണ്ട്.

'ആശുപത്രിയുടെ ഗേറ്റില്‍ കാവല്‍ക്കാരുണ്ട്. എന്നാല്‍ അവര്‍ ഇക്കാര്യങ്ങളൊന്നും ഗൗനിക്കാറില്ല. പട്ടികള്‍ നേരെ അകത്തേക്ക് കയറിവരും. ബെഡുകളിലെല്ലാം കിടക്കും. എന്തെല്ലാം തരത്തിലുള്ള രോഗാണുക്കളാണ് ഇതുവഴി രോഗികളിലെത്തുകയെന്നത് നിശ്ചയമില്ല. പട്ടികള്‍ തങ്ങളെ ആക്രമിക്കുമോ എന്ന് പോലും ഭയന്നാണ് പലപ്പോഴും രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രിയില്‍ കഴിയുന്നത്- രോഗികള്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

Advertisment