Advertisment

മഴ പെയ്യിക്കാന്‍ വിവാഹ ചടങ്ങ് നടത്തി ശിവന്‍ഫാല്‍ ഗ്രാമം ; വിവാഹം സംഘടിപ്പിച്ചത് പാവകളെ വധൂരന്മാരാക്കി !

New Update

വാര്‍ധ: മഴ പെയ്യിക്കാന്‍ വിവാഹ ചടങ്ങ് നടത്തി മഹാരാഷ്ട്രയിലെ ശിവന്‍ഫാല്‍ ഗ്രാമം. പാവകളെ വധൂരന്മാരാക്കിയാണ് വിവാഹം സംഘടിപ്പിച്ചത്.  നല്ല മഴയ്ക്കായുള്ള പ്രാര്‍ഥനകളോടെ ഒരു ഗ്രാമം മുഴുവന്‍ ഇതില്‍ പങ്കു ചേര്‍ന്നു.

Advertisment

publive-image

വരള്‍ച്ച രൂക്ഷമായതോടെയാണ് ഇത്തരത്തിലൊരു ചടങ്ങ് നടത്താന്‍ ഗ്രാമവാസികള്‍ നിര്‍ബന്ധിതരായത്. കുടിവെള്ള ക്ഷാമത്തോടൊപ്പം സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന ശിവന്‍ഫാലില്‍ ഒരു വര്‍ഷമായി വിവാഹമോ മറ്റ് ആഘോഷങ്ങളോ നടന്നട്ടില്ല.

ഗ്രാമവാസികള്‍ പിരിവിട്ടാണ് വിവാഹ ചടങ്ങുകള്‍ക്കുള്ള പണം കണ്ടെത്തിയത്. ഒരു വര്‍ഷമായി വിവാഹമോ മറ്റോ നടക്കാതിരുന്ന ഗ്രാമത്തില്‍ പാവ കല്യാണം നടന്നതോടെ ഗ്രാമ വാസികള്‍ ആടി, പാടി, നല്ല സദ്യയുണ്ടു.

ഈ വര്‍ഷം 22 പേരെങ്കിലും വിവാഹിതരാകേണ്ടതായിരുന്നു. എന്നാല്‍, പണമില്ലാത്തതിനാല്‍ ഒന്നു പോലും നടന്നില്ല. വല്ലാത്ത ബുദ്ധിമുട്ടിലാണ് എല്ലാവരും. ”പഴയ പ്രതാപം തിരികെയെത്തിയാല്‍ പണം സംഭാവന ചെയ്യുമെന്നും മക്കളുടെ വിവാഹം നടത്താമെന്നും വാക്കു കൊടുത്തിട്ടുണ്ടെന്നും ഗ്രാമവാസികളിലൊരാളായ ബബ്ബാന്‍ ഖോണ്ഡെ പറഞ്ഞു.

ഗ്രാമത്തില്‍ ഇനി നടക്കാന്‍ പോകുന്ന വിവാഹങ്ങള്‍ പാവക്കല്യാണം നടത്തിയതുപോലെ എല്ലാവരുടേയും സഹകരണത്തോടെ നടത്തുമെന്ന് മറ്റൊരു ഗ്രാമവാസിയായ ഗീത ഗാര്‍ഗോത് പറഞ്ഞു.

Advertisment