Advertisment

ഡോളര്‍ കടത്ത് : ശിവശങ്കറെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതിയുടെ അനുമതി

New Update

കൊച്ചി : ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ അറസ്റ്റ് ചെയ്യാമെന്ന് കോടതി. കസ്റ്റംസ് നല്‍കിയ അപേക്ഷയിലാണ് അനുമതി. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയുടേതാണ് ഉത്തരവ്. കേസില്‍ ശിവശങ്കര്‍ നാലാം പ്രതിയാണ്.

Advertisment

publive-image

സ്വപ്നയുടെയും സരിത്തിന്റെയും മൊഴികൾ അടിസ്ഥാനമാക്കി  നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് ശിവശങ്കറിനെയും പ്രതി ചേർക്കാൻ കസ്റ്റംസ് തീരുമാനിച്ചത്. ദുബായിൽ വിദ്യാഭ്യാസമേഖലയിൽ പ്രവർത്തിക്കുന്ന ഡോ.കിരണിനെ കഴിഞ്ഞ ദിവസം ദുബായിൽനിന്നു വരുത്തി കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.

ഷാർജയിൽ വിദ്യാഭ്യാസമേഖലയിൽ പണം നിക്ഷേപിക്കുന്നതിനു സംസ്ഥാനത്തെ ചില ഉന്നതർ ഡോളർ കടത്തിയെന്നും ഈ പണം ദുബായിൽ ഏറ്റുവാങ്ങിയത് കിരൺ, ലഫീർ മുഹമ്മദ് എന്നിവരാണെന്നുമായിരുന്നു സ്വപ്നയുടെയും സരിത്തിന്റെയും മൊഴി.

സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത്, യുഎഇ കോൺസുലേറ്റിലെ ധനകാര്യ വിഭാഗം മുൻ മേധാവി ഈജിപ്ത് പൗരൻ ഖാലിദ് അലി ഷൗക്രി എന്നിവരാണ് ഡോളർ കടത്തു കേസിലെ മറ്റു പ്രതികൾ.

dollar smuggling
Advertisment