Advertisment

കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിന് മന്ത്രിസഭയുടെ അനുമതി; പുതിയ തൊഴിലാളികളെ എങ്ങനെ എത്തിക്കുമെന്ന് വ്യക്തത വരുത്തണമെന്ന് റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ജനുവരി 17 മുതല്‍ ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ടമെന്റിനും പുതിയ പെര്‍മിറ്റുകള്‍ നല്‍കുന്നതിനും കഴിഞ്ഞ ദിവസം കുവൈറ്റ് മന്ത്രിസഭ അനുമതി നല്‍കിയിരുന്നു. എന്നാല്‍ കൊവിഡ് പ്രതിസന്ധിയുടെയും വിമാനത്താവളങ്ങള്‍ അടച്ചതിന്റെയും പശ്ചാത്തലത്തില്‍ പുതിയ തൊഴിലാളികളെ എങ്ങനെ കൊണ്ടുവരുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍.

ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളെ പ്രത്യേകിച്ച് സ്ത്രീകളെ അനുവദിക്കാത്തത്, ശ്രീലങ്ക വിമാനത്താവളം അടച്ചത്, പുതിയ കരാറുമായി ബന്ധപ്പെട്ട് ഫിലിപ്പീന്‍സുമായുള്ള നടപടിക്രമങ്ങള്‍ സങ്കീര്‍ണമായത് തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ പുതിയ തൊഴിലാളികളെ എങ്ങനെ എത്തിക്കാനാകുമെന്നത് വ്യക്തമല്ലെന്ന് റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍ ചൂണ്ടിക്കാട്ടി.

ഇതു സംബന്ധിച്ചും തൊഴിലാളികളെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ടിക്കറ്റ്, പിസിആര്‍ പരിശോധന എന്നിവയുടെ ചെലവുകള്‍ വഹിക്കുന്നതിനെക്കുറിച്ചും വ്യക്തത വരുത്തണമെന്നാണ് റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Advertisment