Advertisment

കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് രാജ്യത്തിന് പുറത്ത് പോണമെങ്കില്‍ സിവില്‍ഐഡി കാര്‍ഡ് നിര്‍ബന്ധം

New Update

കുവൈറ്റ് : കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് രാജ്യത്തിന് പുറത്ത് പോണമെങ്കില്‍ സിവില്‍ഐഡി കാര്‍ഡ് നിര്‍ബന്ധം . പാസ്‌പോര്‍ട്ടില്‍ നിന്നും റസിഡന്‍സി സ്റ്റിക്കര്‍ സിവില്‍ ഐഡിയിലേക്ക് മാറ്റിയതിനു ശേഷം റസിഡന്‍സ് പുതുക്കിയിരിക്കുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്കാണ് ഈ നിയമം ബാധകമാകുക .

Advertisment

publive-image

റസിഡന്‍സി വിവരങ്ങള്‍ സിവില്‍ഐഡിയിലേക്ക് മാറ്റിയതിനു ശേഷം റസിഡന്‍സ് പെര്‍മിറ്റ് പുതുക്കിയ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സിവില്‍ഐഡി കാര്‍ഡ് കൈവശമില്ലാതെ ഇനി കുവൈറ്റ് വിടാന്‍ സാധിക്കില്ല.

അതെസമയം , മുമ്പത്തെ വ്യവസ്ഥ അനുസരിച്ച് സാധുതയുള്ള റസിഡന്‍സ് നിലവിലുള്ളവര്‍ക്ക് രാജ്യം വിടാന്‍ പാസ്‌പോര്‍ട്ട് മാത്രം മതിയാകും . ഇവര്‍ക്ക് പുതിയ തീരുമാനം ബാധകമല്ല .

kuwait kuwait latest
Advertisment