Advertisment

ട്രംപിനെ വൈസ് പ്രസിഡന്റ് പുറത്താക്കണമെന്ന ജനപ്രതിനിധി സഭയില്‍ കൊണ്ടു വന്ന പ്രമേയം പാസായി; യുട്യൂബിലും പ്രസിഡന്റിന് വിലക്ക്

New Update

വാഷിംഗ്ടണ്‍: ട്രംപിനെ വൈസ് പ്രസിഡന്റ് പുറത്താക്കണമെന്ന ജനപ്രതിനിധി സഭയില്‍ കൊണ്ടു വന്ന പ്രമേയം പാസായി(223–205). ഭരണഘടനയിലെ ഇരുപത്തിയഞ്ചാം ഭേദഗതി ഉപയോഗിച്ച് ഡോണള്‍ഡ് ട്രംപിനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കില്ലെന്ന് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് വ്യക്തമാക്കിയിട്ടുണ്ട്.

Advertisment

publive-image

ഇംപീച്മെന്റ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് നാല് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരും വ്യക്തമാക്കി. ട്വിറ്ററിനും ഫെയ്സ്ബുക്കിനും പിന്നാലെ യൂട്യൂബും ട്രംപിന് വിലക്കേര്‍പ്പെടുത്തി. ട്രംപിന്റെ ചാനല്‍ ഏഴുദിവസത്തേക്ക് നല്‍കില്ല. വിലക്ക് നീളാമെന്നും മുന്നറിയിപ്പ് നൽകി.

ഇംപീച്മെന്റ് നടപടി ഒഴിവാക്കാനും അധികാരകൈമാറ്റത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പെന്‍സ് സ്പീക്കര്‍ നാന്‍സി പെലോസിക്ക് അയച്ച കത്തില്‍ അഭ്യര്‍ഥിച്ചു. ബൈഡന്റെ വിജയം അംഗീകരിക്കരുതെന്ന ട്രംപിന്റെ ആവശ്യം താന്‍ നിരാകരിച്ചതും പെന്‍സ് കത്തില്‍ ചൂണ്ടിക്കാട്ടി. ഇംപീച്ച്മെന്റ് നീക്കത്തെ കാര്യമാക്കുന്നില്ലെന്നാണ് ട്രംപിന്റെ നിലപാട്. അതേസമയം, മുന്‍ വൈസ് പ്രസിഡന്റ് ഡിക് ചെയ്നിയുടെ മകള്‍ ലീസ ഉള്‍പ്പെടെ മൂന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ഇംപീച്മെന്റിനെ അനുകൂലിച്ച് വോട്ട് ചെയ്യുെന്ന് അറിയിച്ചത് ട്രംപിന് തിരിച്ചടിയായി.

donald trump
Advertisment