Advertisment

ചൈനയ്‌ക്കെതിരെ പ്രത്യേക പ്രസിഡന്‍ഷ്യല്‍ അധികാരം; നിലപാടില്‍ നിന്നും ട്രംപ് പിന്നോട്ട്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

വാഷിംങ്ടണ്‍ : ചൈനയ്‌ക്കെതിരെ പ്രത്യേക പ്രസിഡന്‍ഷ്യല്‍ അധികാരം പ്രയോഗിക്കുമെന്ന നിലപാടില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്നോട്ട്. ചൈനയുമായി ചര്‍ച്ചകള്‍ തുടരുകയാണ്, ധാരണയിലെത്താന്‍ ചൈനയാണ് കൂടുതല്‍ ആഗ്രഹിക്കുന്നതെന്നും ജി-7 ഉച്ചകോടിക്കിടെ ട്രംപ് പറഞ്ഞു.

നേരത്തെ ചൈനയെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്തുന്ന തരത്തില്‍ വ്യാപാരയുദ്ധം വര്‍ധിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ വ്യാപാരയുദ്ധം മുറുകുന്നത് ആഗോളസാമ്പത്തിക മാന്ദ്യത്തിന് ആക്കം കൂട്ടുമെന്ന് ജി7 അംഗങ്ങള്‍ ആശങ്കപ്രകടിപ്പിച്ചു.

ഉച്ചകോടിയുടെ രണ്ടാം ദിവസം ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനുമായും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായും ട്രംപ് ചര്‍ച്ചകള്‍ നടത്തിയിരുന്നു.

Advertisment