Advertisment

നമ്മൾ ഇരുവരും ഇത് ലോകസമാധാനത്തിന്റെ മുഹൂർത്തമാക്കു൦ - കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചയേക്കുറിച്ച് ആവേശത്തോടെ പ്രതികരിച്ച് ഡോണാള്‍ഡ് ട്രംപ്

New Update

publive-image

Advertisment

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും തമ്മില്‍ ഉടന്‍ കൂടിക്കാഴ്ച. ജൂൺ 12 ന് സിംഗപ്പൂരില്‍ ഇരുവരും നേരില്‍കാണുമെന്ന് ഡോണൾഡ് ട്രംപ് തന്നെ ട്വിറ്റർ സന്ദേശത്തിൽ വ്യക്തമാക്കി.

publive-image

നമ്മൾ ഇരുവരും ഇത് ലോകസമാധാനത്തിന്റെ ഒരു പ്രത്യേക മുഹൂർത്തമാക്കുമെന്നാണ് ട്രംപ് കുറിച്ചിരിക്കുന്നത് .

publive-image

ഉത്തരകൊറിയയുടെ ആണവ പരീക്ഷണങ്ങളുൾ‌പ്പെടെയുള്ള വിഷയങ്ങളിൽ ഇരുരാഷ്ട്രത്തലവന്മാരും തമ്മിൽ ചർച്ചകളുണ്ടാകുമോയെന്നാണു ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്. ആണവ, ആയുധ പരീക്ഷണങ്ങളുടെ പേരിലാണ് യുഎസ്–ഉത്തര കൊറിയ വൈരം രൂക്ഷമായതും.

publive-image

ഉത്തര കൊറിയയിൽ തടവിലായിരുന്ന മൂന്ന് യുഎസ് പൗരന്മാർ രാജ്യത്തെത്തി മണിക്കൂറുകൾക്കുള്ളിലാണ് ട്രംപിന്റെ അറിയിപ്പു വന്നതെന്നതും ശ്രദ്ധേയമാണ്. ശരിയായ ലോകത്തിലേക്കു ഉത്തരകൊറിയയെയും എത്തിക്കാനുള്ള കിമ്മിന്റെ ആഗ്രഹമാണു ഇതിനു പിന്നിലുള്ളതെന്നും ട്രംപ് പ്രതികരിച്ചു.

publive-image

ഉന്നുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി ട്രംപ് ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നിനെ 22 നു കാണുന്നുണ്ട്. വൈറ്റ് ഹൗസിലാണ് ഈ കൂടിക്കാഴ്ച.

us news donald trump trump
Advertisment