Advertisment

അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ്; നീക്കം മെക്സിക്കൻ മതിലിന് ഫണ്ട് ഉറപ്പാക്കാൻ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ന്യൂയോര്‍ക്ക്: അമേരിക്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്. മെക്സിക്കൻ മതിലിന് ഫണ്ട് ഉറപ്പാക്കാനാണ് ഡൊണാൾഡ് ട്രംപിന്റെ നീക്കം. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ വിമര്‍ശനവുമായെത്തി. അതേസമയം ട്രംപിന്റെ സ്വപ്ന പദ്ധതിയായ മെക്സിക്കൻ മതിലിന് ഫണ്ട് അനുവദിക്കില്ലെന്ന നിലപാടിൽ പ്രതിപക്ഷ അംഗങ്ങൾ ഉറച്ചുനിൽക്കുകയാണ്.

മെക്സിക്കൻ മതിലിനുള്ള ഫണ്ട് ലഭ്യമാക്കുന്നതിനായി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ കോൺഗ്രസ് അംഗങ്ങൾ നേരത്തെ രംഗത്തെത്തിയിരുന്നു. കോൺഗ്രസിനെ മറികടന്ന് ഫണ്ട് വിനിയോഗിക്കാനുള്ള നീക്കം അധികാര ദുർവിനിയോഗമാകുമെന്നായിരുന്നു വിമർശനം.

പ്രതിപക്ഷമായ ഡെമോക്രാറ്റുകൾക്കൊപ്പം റിപ്പബ്ലിക്കൻ അംഗങ്ങളും ട്രംപിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സർക്കാർ പ്രവർത്തനങ്ങൾക്കുള്ള പണം അനുവദിക്കാനുള്ള ബില്ലിൽ ഒപ്പിടുന്നതിനൊപ്പം ട്രംപ് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചേക്കുമെന്ന് അമേരിക്കൻ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

Advertisment