Advertisment

ട്രംപ് തന്‍റെ പ്ര​തി​ശ്രു​ത വ​ര​നെ​ന്ന്‍ വൈ​റ്റ്​ഹൗ​സി​​ലേ​ക്ക്​​ കാ​ര്‍ ഒാ​ടി​ച്ചു​ക​യ​റ്റി​യ യുവതിയുടെ അവകാശവാദം. സുന്ദരിമാരെക്കൊണ്ട് പൊറുതിമുട്ടി യുഎസ് പ്രസിഡന്‍റ്

New Update

publive-image

Advertisment

വാ​ഷി​ങ്​​ട​ണ്‍: യു.​എ​സ്​ പ്ര​സി​ഡ​ന്‍​റ്​ ഡോ​ണ​ള്‍​ഡ്​ ട്രം​പിനെ സുന്ദരിമാര്‍ വെറുതെ വിടുന്നില്ല. ഇന്നിതാ ട്രംപ് തന്‍റെ പ്ര​തി​ശ്രു​ത വ​ര​നെ​ന്ന അവകാശവുമായി ടെ​ന്ന​സി സ്വ​ദേ​ശി​നി രംഗത്ത് വന്നിരിക്കുന്നു .

വൈ​റ്റ്​ഹൗ​സി​ന്‍റെ ബാ​രി​ക്കേ​ഡി​ലേ​ക്ക്​​ കാ​ര്‍ ഒാ​ടി​ച്ചു​ക​യ​റ്റി​യ​തി​നെ​ത്തു​ട​ര്‍​ന്ന്​ അ​റ​സ്​​റ്റി​ലാ​യ ജെ​സീ​ക്ക ഫോ​ര്‍​ഡ്​ എ​ന്ന യു​വ​തി​യാ​ണ്​ കോ​ട​തി​യി​ല്‍ വി​ചി​ത്രവാ​ദ​മു​ന്ന​യി​ച്ച​ത്. വൈ​റ്റ്​ ഹൗ​സ്​ ത​​ന്‍റെ വീ​ടാ​ണെ​ന്നും ത​ന്‍റെ കു​ട്ടി​ക​ളെ ക​ണ്ടി​ട്ട്​ എ​ട്ടു​ വ​ര്‍​ഷ​മാ​യെ​ന്നും അ​വ​രെ തി​രി​ച്ചു​വേ​ണ​മെ​ന്നും അ​വ​ര്‍ വാ​ദി​ച്ചു.

ഉ​ണ്ട​യി​ല്ലാ​ത്ത കൈ​ത്തോ​ക്കു​മാ​യെ​ത്തി​യ ജ​സീ​ക്ക​യെ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ്​​ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്​​ഥ​ര്‍ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. അ​ന​ധി​കൃ​ത​മാ​യി വൈ​റ്റ്​ ഹൗ​സി​ലേ​ക്ക്​ ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച​തി​ന്​ ഇ​വ​ര്‍​ക്കെ​തി​രെ മൂ​ന്ന്​ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്.

ജെ​സീ​ക്ക മാ​നോ​വി​ഭ്രാ​ന്തി​ക്ക്​ ചി​കി​ത്സ നേ​ടു​ന്നു​ണ്ടെ​ന്ന്​ രേ​ഖ​ക​ള്‍ തെ​ളി​യി​ച്ചു. മുന്‍പ് വൈ​റ്റ്​ ഹൗ​സ്​ മ​തി​ല്‍ ചാ​ടി​ക്ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഉ​ള്‍പ്പെ​ടെ​ ജ​സീ​ക്ക​ക്ക്​ ത​ട​വു​ശി​ക്ഷ വി​ധി​ച്ചു​വെ​ങ്കി​ലും ഒ​രു വ​ര്‍​ഷ​ത്തെ നി​രീ​ക്ഷ​ണ​ത്തി​നാ​യി മാ​റ്റു​ക​യാ​യി​രു​ന്നു. അ​ടു​ത്ത ത​വ​ണ വാ​ദം കേ​ള്‍​ക്കു​ന്ന​തു​വ​രെ ഫോ​ഡി​നെ ജ​യി​ലി​ല്‍ പാ​ര്‍​പ്പി​ക്കാ​ന്‍ കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

us news donald trump trump
Advertisment