Advertisment

അമേരിക്കൻ പ്രസിഡന്റ് ഡോ​ണ​ൾ​ഡ് ട്രം​പിന്റെ ര​ണ്ടാ​മ​ത്തെ കോവിഡ് 19 പ​രി​ശോ​ധ​നാ ​ഫലം പുറത്ത് !

New Update

വാ​ഷിം​ഗ്ട​ൺ :  ഡോ​ണ​ൾ​ഡ് ട്രം​പിന്റെ ര​ണ്ടാ​മ​ത്തെ കോവിഡ് 19 പ​രി​ശോ​ധ​നാ ​ഫലം പുറത്ത്. പ്രസിഡന്റിന്റെ സ്ര​വ പ​രി​ശോ​ധ​നാ​ഫലം നെ​ഗ​റ്റീ​വാ​ണെ​ന്ന് വൈ​റ്റ് ഹൗ​സ് ഡോ​ക്ട​ർ സീ​ൻ കോ​ൺ​ലി അ​റി​യി​ച്ചു. അദ്ദേഹത്തിന് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും ഇല്ലെന്നും ആ​രോ​ഗ്യ​വാനാണെന്നും കോ​ൺ​ലി പ​റ​ഞ്ഞു.

Advertisment

publive-image

വൈറസ് ബാധ രൂക്ഷമായി വ്യാപിച്ച അമേരിക്കയിൽ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്തെ ന​ഴ്സിം​ഗ് ഹോ​മു​ക​ൾക്കായി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പുറത്തിറക്കി. രാ​ജ്യ​ത്തെ 140 ന​ഴ്സിം​ഗ് ഹോ​മു​ക​ളു​ടെ പ​രി​ധി​യി​ലും രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നടപടി.

ന്യൂ​യോ​ര്‍​ക്ക് ഉ​ള്‍​പ്പെ​ടെ രോ​ഗം​പ​ട​രു​ന്ന മേ​ഖ​ല​ക​ളി​ല്‍ ഒ​രാ​ള്‍​പോ​ലും മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് ക​ര്‍​ശ​ന നി​ര്‍​ദേ​ശ​വും പുറപ്പെടുവിച്ചിട്ടുണ്ട്. അമേരിക്കയിൽ ഇ​തു​വ​രെ 242,182 പേ​രി​ൽ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 5,911 പേ​ർ​ മരണപെട്ടു. 9,001 പേ​ർ സു​ഖം പ്രാ​പി​ച്ചു.

 

trump covid 19 corona virus
Advertisment