കരുണ വറ്റാത്തവരുടെ സഹായം തേടി ഹിബ മെഹർ

ന്യൂസ് ബ്യൂറോ, പാലക്കാട്
Sunday, August 18, 2019

പാലക്കാട്  : കരുണ വറ്റാത്തവരുടെ സഹായം തേടുകയാണ് പാലക്കാട് തൃത്താല കക്കാട്ടിരി കാശമുക്ക് റോഡിൽ താമസിക്കുന്ന തടത്തി പറമ്പിൽ ഷാജിയുടെ മകൾ ഹിബ മെഹർ (16) . മഞ്ഞപ്പിത്തം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുകയാണ് ഹിബ .

കരളിനെ കാര്യമായി ബാധിച്ചതിനാൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ മാത്രമേ ജീവൻ നിലനിർത്താൻ കഴിയൂ എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിട്ടുള്ളത് .

കരൾ പകുത്ത് നൽകാൻ പിതാവ് ഷാജി തയാറായതോടെ ഓപ്പറേഷൻ നടക്കും . പക്ഷേ അതിന് ചികിത്സ ചെലവായി 20 ലക്ഷം രൂപ വേണ്ടി വരുമെന്നാണ് അറിയിച്ചിട്ടുള്ളത് .സ്കൂൾ ബസിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ഷാജിക്ക് ഇത്രയും വലിയ തുക കണ്ടെത്തുക എന്നത് ഏറെ പ്രയാസകരമായ കാര്യം ആണ് .

ആയതിനാൽ സുമനസുകളുടെ സഹായത്തോടെ ചികിത്സയിലേക്ക് ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടി ‘ ഒരു വാടസപ്പ്കൂട്ടായ്മ രൂപീകരിക്കുകയും ചികിത്സക്കാവശ്യമായ പണം സ്വരൂപിക്കുകയും ചെയ്യുന്നുണ്ട് .

Shaji TP a/c no:447102010007080(IFSC Code: UBIN0544710 {union bank of india pattithara)

×