Advertisment

'യൂഡിഎഫിന്റെ കാലിന് അടിയിലുള്ള മണ്ണ് ഒലിച്ച് പോയി, വർഗീയ ശക്തികളുമായി അവർ കൂട്ടുകൂടുകയാണ്': സർക്കാരിന്റെ നേട്ടങ്ങൾ ചർച്ചയാകാതിരിക്കാൻ ജാതി- മത ചിന്തകൾ ഇളക്കി വിടാൻ ചിലർ ശ്രമിക്കും, അതിൽ പെട്ട് പോകരുതെന്ന് മുഖ്യമന്ത്രി

New Update

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൻറെ മുന്നോടിയായി സിപിഎം സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന ഏകദിന ശിൽപ്പശാലയിൽ തെരഞ്ഞെടുപ്പിന് ഒരുങ്ങേണ്ട രീതികളെക്കുറിച്ച് മുഖ്യമന്ത്രി  . ലോക്സഭ തെരഞ്ഞെടുപ്പ് പ്രത്യേക സാഹചര്യമായിരുന്നു. എന്നാൽ അതിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച നിലയിലെത്തി.

Advertisment

publive-image

യൂഡിഎഫിന്റെ കാലിന് അടിയിലുള്ള മണ്ണ് ഒലിച്ച് പോയി. ഇതോടെ വർഗീയ ശക്തികളുമായി യുഡിഎഫ് കൂട്ടുകൂടുകയാണ്. ജമാത്തി ഇസ്ലീമിയുമായും എസ്ഡിപിഐ യുമായി യുഡിഎഫ് കൂട്ട് ചേരുന്നു. കോൺഗ്രസിലും യുഡിഎഫ് ഘടകകക്ഷികളിലും പ്രശ്നങ്ങളാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഇതിന്റെ എല്ലാം ഉരക്കല്ലായ് മാറും.

എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ ചർച്ചയാകാതിരിക്കാൻ ജാതി- മത ചിന്തകൾ ഇളക്കി വിടാൻ ചിലർ ശ്രമിക്കും. അതിൽ പെട്ട് പോകരുത്. അനാവശ്യമായി തർക്കിച്ച് നിൽക്കരുത്. എൽഡിഎഫ് സർക്കാർ ഒന്നും ചെയ്തില്ലെന്ന് വരുത്താൻ എതിർക്കുന്നവർ ശ്രമിക്കും. സർക്കാരിനെ ജനങ്ങൾ വിശ്വസിക്കുന്നുണ്ട്. അത് എങ്ങനെ അട്ടിമറിക്കാനാകുമെന്നാണ് ഒരു കൂട്ടർ ശ്രമിക്കുന്നു. പാർട്ടിക്കാർ വസ്തുതകൾ ജനങ്ങളിൽ എത്തിക്കണം. നേരിട്ട് വീടുകളിൽ എത്തി ജനങ്ങളെ കണ്ട് സംസാരിക്കണം. ഫോൺ ചെയ്തത് കൊണ്ട് മാത്രം കാര്യമില്ല.

സെൻസസിന്റെ പേരിൽ വലിയ രീതിയിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നു. അത് ജനങ്ങളെ നേരിട്ട് കണ്ട് വിശദീകരിക്കണം. കേരളത്തിൽ ഒന്നും നടക്കില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആദ്യ പ്രചാരണം. ഇപ്പോൾ അത് മാറി. പകരം എൽഡിഎഫ് സർക്കാർ എന്തെങ്കിലും പുതുതായ് കൊണ്ടുവന്നോ എന്നാണ് പ്രതിപക്ഷ നേതാക്കൾ ചോദിക്കുന്നത്. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തി മറുപടി നൽകണം.

ക്ഷേമപ്രവർത്തനങ്ങളും പ്രചരിപ്പിക്കണം. ക്ഷേമപെൻഷനും, ആനുകൂല്യങ്ങളും വിതരണം ചെയ്തതിന്റെ കൃത്യമായ കണക്കും ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കണം. ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്താനായാൽ കോൺഗ്രസ് കൂടുതൽ തകർച്ചയിലേയ്ക്ക് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

pinarayi vijayan kerala cm udf election
Advertisment