Advertisment

ദൂരദര്‍ശന്‍ വര്‍ഷങ്ങളായി ഉപയോഗിക്കുന്ന ലോഗോ മാറ്റുന്നു: വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

New Update

ദൂരദര്‍ശന്‍ ലോഗോ മാറ്റുന്നു. വര്‍ഷങ്ങളായി ഉപയോഗിക്കുന്ന ലോഗോ മാറ്റുകയാണെന്ന് നേരത്തെ തന്നെ ദൂരദര്‍ശന്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം തെരഞ്ഞെടുത്ത അഞ്ച് ലോഗോകള്‍ പ്രസാര്‍ഭാരതി ട്വിറ്ററിലൂടെ പ്രദര്‍ശിപ്പിച്ചിരുന്നു.

Advertisment

publive-image

2017ല്‍ നടത്തിയ ലോഗോ ഡിസൈന്‍ മത്സരത്തില്‍ നിന്ന് മികച്ച അഞ്ച് ലോഗോകള്‍ പ്രസാര്‍ഭാരതി തെരഞ്ഞെടുത്തത്. മത്സരത്തിന്റെ ഭാഗമായി 10,000 ല്‍ അധികം ലോഗോകളാണ് ലഭിച്ചതെന്നും പ്രസാര്‍ഭാരതി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഇതില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഒന്നാവും ചാനലിന്റെ പുതിയ ലോഗോ എന്നാണ് സൂചന.

അതേസമയം ലോഗോകള്‍ കണ്ട് സോഷ്യല്‍മീഡിയ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. കടുത്ത വിമര്‍ശനങ്ങളാണ് ലോഗോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദൂരദര്‍ശന്‍ നിലവിലെ ലോഗോ മാറ്റരുതെന്നും പുതിയ ഡിസൈനുകളിലെ ലോഗോയെക്കാളും മികച്ചത് പഴയത് തന്നെയാണെന്നും ട്വിറ്ററിലൂടെ ആളുകള്‍ അഭിപ്രായപ്പെട്ടു. സ്‌കൂള്‍ കുട്ടികളാണോ ലോഗോ ഡസൈന്‍ ചെയ്തത് എന്ന് വരെ ചോദ്യങ്ങളുയരുന്നുണ്ട്.

Advertisment