Advertisment

ഇരട്ട കോവിഡ് പരിശോധനയും കൊറന്റൈനും ഒഴിവാക്കണം: ജിദ്ദ ഒഐസിസി

New Update

ജിദ്ദ: കോവിഡ് മാനദണ്ഡ പ്രകാരം ഗൾഫിൽ നിന്നുള്ള യാത്രക്കാർക്ക് ഇരട്ട പി സി ആർ ടെസ്റ്റ് ഒഴിവാക്കണമെന്നും, കേരളത്തിൽ മാത്രം ടെസ്റ്റ് നടത്തണമെന്നും ഒ ഐ സി സി സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റി ആവിശ്യപ്പെട്ടു. ഏകദേശം ആറായിരത്തിൽ അധികം ഇന്ത്യൻ രൂപ വരുന്ന ടെസ്റ്റിന്, സൗദിയിലെ പ്രാന്ത പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്.

Advertisment

publive-image

ജിദ്ദ, റിയാദ്, ദമ്മാം എന്നി സ്ഥലങ്ങൾക്ക് വെളിയിലുള്ളവർ ഈ പരിശോധനക്കും റിപ്പോർട്ടിനു മായി രണ്ടു ദിവസത്തോളം താമസിക്കേണ്ടിവരുന്നതിനാൽ വലിയ സാമ്പത്തിക ബാധ്യതയാണ് ഇത് മൂലം ഉണ്ടാകുന്നതു. ഇത്തരക്കാർക്കു പരിശോധനയ്ക്കും മറ്റു സൗകര്യങ്ങൾക്കുമായി വിമന ടിക്കറ്റിനു പുറമെ ഏകദേശം പതിനയ്യായിരം ഇന്ത്യൻ രൂപ അധിക ചെലവ് വരുന്നു. വലിയ പ്രയാസത്തിൽ അകപ്പെട്ട പ്രവാസികളെ ഈ നിലക്ക് ദ്രോഹിക്കുന്നത് അവസാനിപ്പിക്കണമെന്ന് റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ ആവിശ്യപ്പെട്ടു.

അതിനു പകരമായി തമിഴ്നാട് ചെയ്യുന്നത് പോലെ ഒരു ടെസ്റ്റ് ചെയ്യുന്ന സംവിധാനം ആകണം. അതിനു കേന്ദ്ര മാനദണ്ഡപ്രകാരം സാധിക്കുമെന്നും, സംസ്ഥാന സർക്കാരിന് ഈകാര്യത്തിൽ അധികാരമുണ്ടെന്നു കേന്ദ്ര അറിയിപ്പിൽ പറയുണ്ട്. ആയതിനാൽ ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ കേരളത്തിൽ മാത്രം ടെസ്റ്റ് നടത്തി നെഗറ്റീവ് റിപ്പോർട്ടുള്ളവർക്കു കൊറന്റൈൻ ഒഴിവാക്കണമെന്നും മുനീർ ആവിശ്യപ്പെട്ടു. കേരളമൊഴിച്ച് മറ്റൊരു സംസ്ഥാനത്ത് നെഗറ്റീവ് റിപ്പോർട്ട് ഉണ്ടായാൽ കൊറന്റൈൻ ഇല്ലെന്നു, അത് കേന്ദ്ര നിർദേശത്തിൽ പറഞ്ഞിട്ടില്ല.

ടെസ്റ്റ് സൗജന്യമാകുന്നതിനു മുൻപ് കേന്ദ്രത്തെ കുറ്റം പറഞ്ഞു ഈ കാര്യത്തിൽ കേരളത്തിന് ഒന്നും ചെയ്യാനില്ലെന്നുള്ള നിലപാട് സ്വികരിച്ച ഇടതു ആനുകൂല്യ പ്രവാസി സംഘടനകൾ, മൗനം വെടിഞ്ഞു പ്രവാസികൾക്കായി പ്രവർത്തിക്കണം. 14 ദിവസത്തെ അനാവശ്യ കൊറന്റൈനും ഗൾഫിലെ പി സി ആർ ടെസ്റ്റും ഒഴിവാക്കുവാൻ മുഖ്യമന്ത്രിക്ക് മുൻപിൽ മുട്ട് വിറക്കാതെ ഇടതു പ്രവാസി സംഘടനകൾ പ്രവർത്തിക്കണമെന്നും മുനീർ ആവിശ്യപ്പെട്ടു.

പ്രവാസികളെ പല വിധ കാരണങ്ങൾ പറഞ്ഞു കോവിഡ് കാലത്ത് ദ്രോഹിക്കുന്നതിൽ കേന്ദ്രവും കേരളവും ഒത്തു കളിക്കുകയാണെന്നും മുനീർ പറഞ്ഞു. ടെസ്റ്റിന് സംസ്ഥാനത്തെ നാലു വിമാനത്ത വാളങ്ങളിലും വ്യത്യസ്ത നിരക്ക് ഈടാക്കിയതിലൂടെ സർക്കാരിന്റെ പ്രവാസികളോടുള്ള സമീപനം വ്യക്തമായി. മുംബയിൽ ഈ ടെസ്റ്റിന് 800 രൂപ ഈടാക്കിയപ്പോൾ കേരളത്തിൽ 1800, രൂപയാണ് നിരക്ക് കഴിഞ്ഞ ദിവസങ്ങളിൽ വാങ്ങിയത്. ഇത്തരത്തിൽ കോവിഡ് ടെസ്റ്റിന് പണം വാങ്ങിയ പ്രവാസികൾക്ക് അവ തിരിച്ചു നല്കണമെന്നും ആവിശ്യപ്പെട്ടു. ഇരട്ട കോവിഡ് ടെസ്റ്റും 14, ദിവസത്തെ കൊറന്റൈനും ഒഴിവാക്കണമെന്നു ആവിശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം അയച്ചതായും മുനീർ പറഞ്ഞു.

Advertisment