‘ഡബിള്‍ റൊട്ടി’ പദ്ധതിയിലൂടെ വിശക്കുന്നവര്‍ക്ക് ഭക്ഷണമെത്തിച്ച് പത്താംക്ലാസുകാരി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, January 12, 2019

ന്യൂഡല്‍ഹി: തനിക്ക് കഴിയും പോലെ തന്റെ ചുറ്റമുള്ളവരുടെ വിശപ്പ് മാറ്റാന്‍ ശ്രമിക്കുകയാണ് ടൈറ ഭാര്‍ഗവ എന്ന പെണ്‍കുട്ടി. ഗുരുഗ്രാമിലെ ശ്രീ റാം സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുകയാണ് ടൈറ ഭാര്‍ഗവ.

നമ്മളില്‍ പലര്‍ക്കും ഇവിടെ മാറ്റം കൊണ്ടുവരണം എന്നുണ്ട്. പക്ഷെ, അത് എവിടെ നിന്ന് തുടങ്ങണം എന്ന് അറിയാറില്ല. ടൈറയും തുടങ്ങിയത് സമീപകാലത്താണ്. കഴിഞ്ഞ വര്‍ഷം ഒരു കല്ല്യാണത്തിന് പോയപ്പോഴാണ് എത്രത്തോളം ഭക്ഷണമാണ് നമ്മള്‍ പാഴാക്കി കളയുന്നത് എന്ന് അവള്‍ക്ക് മനസിലാകുന്നത്. വിവാഹ ശേഷം വേസ്റ്റ് ബിന്നിലേക്ക് നോക്കിയപ്പോള്‍ ഇരുന്നൂറ്റിയമ്പതോളം പേര്‍ക്ക് എങ്കിലും കഴിക്കാനുള്ള ഭക്ഷണം അതില്‍ കളഞ്ഞിട്ടുണ്ടായിരുന്നു.

എട്ട് മാസങ്ങള്‍ക്ക് മുമ്പ് അവള്‍ നഗരത്തിലെ ഒരു ബേക്കറിയുമായി കൈകോര്‍ത്ത് കൊണ്ട് ആഴ്ചയില്‍ മൂന്ന് ദിവസം വിവിധയിടങ്ങളില്‍ ബ്രെഡ്ഡ് വിതരണം ചെയ്തു തുടങ്ങി. ‘ഡബിള്‍ റൊട്ടി’ (ഉീൗയഹല ഞീശേ) എന്നായിരുന്നു അവളുടെ പദ്ധതിയുടെ പേര്. രണ്ടുതരം പ്രശ്‌നങ്ങളെ കുറിച്ച് ബോധവല്‍ക്കരിക്കാനാണ് ഈ പേരും. ഒന്ന്, വിശപ്പ്. രണ്ട്, പാഴാക്കി കളയുന്ന ഭക്ഷണം.

പത്തൊമ്പത് വയസുള്ള സഹോദരന്റെ കൂടി സഹായത്തോടെ അവള്‍ ഡബിള്‍ റൊട്ടിയുടെ പ്രവര്‍ത്തനം തുടങ്ങി. ജോര്‍ജ്ജ് വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുകയാണ് സഹോദരന്‍. നാട്ടിലെത്തുമ്പോഴെല്ലാം തനിക്കൊപ്പം റൊട്ടിയെത്തിക്കാന്‍ ചേരുമെന്ന് ടൈറ പറയുന്നു.

ബേക്കറിയില്‍ നിന്ന് ബ്രെഡ്ഡ് ശേഖരിച്ച ശേഷം അത് വിവിധയിടങ്ങളില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. ഓരോ ആഴ്ചയും 300 മുതല്‍ 400 പേര്‍ക്കെങ്കിലും ഇപ്പോള്‍ ബ്രെഡ്ഡ് നല്‍കുന്നു. കുറച്ചുകൂടി പണം ശേഖരിച്ച് കൂറേക്കൂടി ആളുകളിലേക്ക് ഇതെത്തിക്കണം എന്ന് കരുതുന്നുവെന്നും ടൈറ പറയുന്നു.

പരീക്ഷയും പഠനവുമെല്ലാം ഒരു വശത്തൂടി നന്നായി പോകുന്നുണ്ട്. പക്ഷെ, വിശക്കുന്നവരെ സഹായിക്കുക എന്നുള്ളതാണ് തനിക്ക് പ്രധാനം എന്നും ടൈറ പറയുന്നു.

×