ദുല്‍ഖറിന്റെ കുഞ്ഞുമറിയം വണ്ടിയോടിച്ച് തുടങ്ങി; ഉപ്പൂപ്പയ്ക്ക് മാത്രമല്ല, എനിക്കുമുണ്ട് ബെന്‍സ്; പറഞ്ഞിട്ട് കാര്യമില്ല, അപ്പനും ഉപ്പൂപ്പയ്ക്കും വണ്ടിഭ്രമമല്ലെ!

ഫിലിം ഡസ്ക്
Tuesday, June 5, 2018

സെലിബ്രിറ്റികളുടെ മക്കള്‍ എന്നും സോഷ്യല്‍ മീഡിയയ്ക്കു വിരുന്നാണ്. അവരുടെ പുത്തന്‍ ചിത്രങ്ങള്‍ക്കും വിശേഷങ്ങള്‍ക്കും ധാരാളം ആരാധകരുമുണ്ട്. ഇത്തവണ സോഷ്യല്‍ മീഡിയ ഏറ്റെടുത്തത് ഈ കുഞ്ഞ് സുന്ദരിയെയാണ്. കുഞ്ഞുമറിയം ദുല്‍ഖര്‍ സല്‍മാന്റെ മകൾ

മമ്മൂട്ടിയുടെയും, ദുല്‍ഖര്‍ സല്‍മാന്റെയും വാഹന പ്രേമത്തെപ്പറ്റി ആരാധകര്‍ക്ക് നല്ല നിശ്ചയമുണ്ട്. ഇപ്പോഴിതാ ദുല്‍റിന്റെ മകള്‍ മറിയത്തിനും അതേ വാഹന കമ്പം പകര്‍ന്നു കിട്ടിയിട്ടുണ്ടെന്ന് തെളിയിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

കുഞ്ഞുബെന്‍സ് കാറിന്റെ വളയം പിടിച്ച് മറിയം കളിക്കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്.മുൻപും ഇതുപോലെ . കുഞ്ഞുമറിയത്തിന്റെ വണ്ടി ഭ്രമം സൂചിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വയറലായിരുന്നു

 

×