Advertisment

സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ചിത്രം നിർമിക്കുന്നത് ദുൽഖർ സൽമാൻ;ചിത്രത്തിൽ ശോഭനയും നസ്രിയയും

author-image
ഫിലിം ഡസ്ക്
New Update

publive-image

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന സുരേഷ് ഗോപിയുടെ ചിത്രം ദുൽഖർ സൽമാൻ നിർമ്മിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. സുരേഷ് ഗോപിക്കൊപ്പം ശോഭനയും നസ്രിയയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.

ദുൽഖർ ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ് .ജേക്കബ് ഗ്രിഗറി ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതേസമയം ഈ ചിത്രത്തിൻറെ ഷൂട്ടിംഗ് സെപ്റ്റംബറിൽ തുടങ്ങി ഈ വർഷം അവസാനം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഒരു ഫാമിലി ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും സംവിധായകൻ തന്നെയാണ്. അൽഫോൻസ് സംഗീതവും മുകേഷ് മുരളീധരൻ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു

Advertisment