Advertisment

ഡോ.എ പി ജെ അബ്ദുൽ കലാമിന്റെ ജീവിതവും ചരിത്രവും പാഠ്യ പദ്ധതികളിൽ ഉൾപ്പെടുത്തണം: എൻഎച്ച് ആർ എഫ് നിവേദനം നല്കി

New Update

publive-image

കൊല്ലം: മുൻ രാഷ്ട്രപതി ഡോ.എ പി ജെ അബ്ദുൽ കലാം രാഷ്ട്രത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ജീവിതവും ജീവിത ശൈലിയും പാഠ്യ പദ്ധതികളിൽ ഉൾപ്പെടുത്തണമെന്നാവശ്യപെട്ട് നാഷണൽ ഹ്യൂമൻ റൈറ്റ്‌സ് ആൻഡ് ഹ്യുമാനിറ്റേറിയൻ ഫെഡറേഷൻ (എൻ .എച്ച്.ആർ .എഫ് ) ദേശീയ ചെയർമാൻ ഡോ. ഷഫീഖ് ഷാഹുൽ ഹമീദ് രാഷ്ട്രപതിക്കും, പ്രധാന മന്ത്രിക്കും നിവേദനം നൽകി. ഡോ.എ പി ജെ അബ്ദുൽ കലാം ആറാം ചരമ വാർഷിക ദിനത്തിൽ ദേശീയ ചെയർമാൻ ഡോ:ഷഫീഖ് ഷാഹുൽ ഹമീദ് വിർച്ച്വൽ അനുസ്മരണ സമ്മേളനം ഉത്‌ഘാടനം ചെയ്തു.

സംസ്ഥാന ജനറൽ സെക്രട്ടറി ഷറഫുദീൻ നിബ്രാസ് അധ്യക്ഷത വഹിച്ചു. നാഷണൽ കോർഡിനേറ്റർ ഡോക്ടർ. ഷഫ്‌ന അസിസ്, റിയാദ്, സംസ്ഥാന കോർഡിനേറ്റർ നിഷാദ്, എക്സിക്യൂട്ടീവ് മെമ്പർ നിസാർ വവ്വാക്കാവ്, ജില്ലാ ഭാരവാഹികളായ സന്തോഷ് തൊടിയൂ , അൻസർ വവ്വാക്കാവ്, ജൗഹർ ജമാൽ, വിനീത് ഔസേപ്പച്ചൻ, മിതുൻ എം.എസ് പത്തനംതിട്ട , ഫൈസൽ കോഴിക്കോട്, അഷ്‌റഫ് കോരങ്ങാട്ട്, നിഖിൽ.പി.ജി, നാസ്സർ മൂത്താലി, ഷഹൽ മലപ്പുറം മറ്റ് ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Advertisment