Advertisment

സൗദിയില്‍ കോവിഡ് വര്‍ദ്ധനക്ക് കാരണം പ്രതിരോധ നടപടികളിലെ അനാസ്ഥയും തണുപ്പ് കാലാവസ്ഥയും: ഡോ: അബ്ദുല്ലാഹ് അൽ സീരി.

author-image
ഗള്‍ഫ് ഡസ്ക്
New Update

റിയാദ് : സൗദിയില്‍ കോവിഡ് കേസുകളില്‍ നേരിയ വര്‍ദ്ധനവിനെ കുറിച്ച് ആരോഗ്യ മന്ത്രാലയം വിശദീകരിക്കുന്നു.  മധ്യവർഷ അവധിക്കാലത്തെ പ്രതിരോധ നടപടികളിലെ അനാസ്ഥയും തണുപ്പ് കാലവുമാണ് സൗദിയിൽ ദിനം പ്രതിയുള്ള കോവിഡ് വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്നതിന്റെ കാരണമെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു.

Advertisment

publive-image

ആരോഗ്യ മന്ത്രാലയ പ്രിവന്റീവ് ഹെൽത്ത് അണ്ടർ സെക്രട്ടറി ഡോ: അബ്ദുല്ലാഹ് അൽ  സീരിയാണ് വൈറസ് വ്യാപനത്തിന്റെ കാരണങ്ങൾ വെളിപ്പെടുത്തിയത്. സാധാരണ നിലയിൽ തന്നെ തണുപ്പ് കാലങ്ങളിൽ ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് കണ്ടു വരുന്നതായും വ്യാപിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം, രാജ്യത്ത് പ്രതിരോധ നടപടികൾ അധികൃതർ വീണ്ടും ശക്തമാക്കിയിട്ടുണ്ട്. കൂട്ടം കൂടി നിൽക്കുന്നതും പരിപാടികൾക്കായി ഒത്ത് ചേരുന്നതടക്കമുള്ള കാര്യങ്ങളിലെ നിയന്ത്രണങ്ങളും പിഴകളും ഓർമ്മപ്പെടുത്തി.മാസ്ക്ക് ധരിക്കാത്തതും ശരിയായ രീതിയില്‍ ധരിക്കാതെ ഇരിക്കുന്നവര്‍ക്കും പിഴ ചുമത്തും നിരവധി പേര്‍ക്കാണ് ഇതിനോടകം പിഴ ലഭിച്ചിരിക്കുന്നത് ആയിരം റിയാല്‍ ആണ് പിഴ ഈടാക്കുന്നത്.

Advertisment