Advertisment

പ്രതികൂല സാഹചര്യത്തിലും രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ സന്മനസ്സുകളെ നന്ദി മാത്രം നിങ്ങളോട്‌, കേരളമൊന്നടങ്കം തൊഴുകൈകളോടെ നിങ്ങളെ ഓർക്കുന്നു; കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ നാട്ടുകാരെ അഭിനന്ദിച്ച് യുവ അധ്യാപിക

New Update

കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ നാട്ടുകാരെ അഭിനന്ദിച്ച് യുവ അധ്യാപിക ഡോ. അനുജ ജോസഫ് രംഗത്ത്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഡോ അനുജ നിലപാട് തുറന്നെഴുതുന്നത്.

Advertisment

publive-image

കുറിപ്പ് വായിക്കാം

കൊറോണയുടെ ദുരിതത്തിൽ നിന്നു മോചിതരായിട്ടില്ല നമ്മളാരും, കേരളജനത ഒന്നടങ്കം വിറങ്ങലിച്ചു പോയ ദിവസങ്ങളാണ് കടന്നുപോയത്. ഇടുക്കി മൂന്നാർ ഭാഗത്തു രാജമലയിൽ ഉരുൾപൊട്ടലിൽ ജീവൻ നഷ്‌ടപ്പെട്ടവർ, പ്രകൃതിയുടെ രൗദ്ര ഭാവത്തിനു മുന്നിൽ പകച്ചു പോയ ജനജീവിതങ്ങൾ,

തുടർന്ന് കോഴിക്കോട് കരിപ്പൂരിൽ ഉണ്ടായ വിമാനദുരന്തം, അപ്രതീക്ഷിതമായ ദുരന്തം, പൈലറ്റ് ഉൾപ്പെടെ ഏറെ പേരുടെ ജീവനെടുത്ത അപകടം ദൗർഭാഗ്യകരമെന്നേ പറയാനാകൂ. ഇതിനിടയിലും ആശ്വാസകരമെന്നവണ്ണം, പ്രതികൂല സാഹചര്യത്തിലും രക്ഷാപ്രവർത്തനത്തിന് മുന്നിട്ടറങ്ങിയ സന്മനസ്സുകളെ നന്ദി മാത്രം നിങ്ങളോടു, കേരളമൊന്നടങ്കം തൊഴുകൈകളോടെ നിങ്ങളെ ഓർക്കുന്നു.

തദ്ദേശവാസികളായ, ഒട്ടനവധി പേരുടെ സമയോചിതമായ ഇടപെടൽ കൊണ്ട് ഒരുപാടു പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു.രാത്രിയെന്നോ പകലോ എന്നില്ലാതെ രക്ഷാദൗത്യത്തിനും , രക്ത ദാനമുൾപ്പെടെ മുന്നോട്ടിറങ്ങിയ എല്ലാവരും അഭിനന്ദനം അർഹിക്കുന്നു.

നന്മയുള്ള മനുഷ്യർക്ക് വംശനാശം സംഭവിച്ചിട്ടില്ലെന്നോർത്തു നമുക്ക് ആശ്വസിക്കാം.

വർഗീയതയുടെ വിഷം തുപ്പുന്നവർ ഇനിയുമതു തുടരും.അത്തരക്കാർക്കുള്ള മറുപടി കാലം നൽകട്ടെ.

ഉറ്റവരുടെ അപ്രതീക്ഷിതമായ വിയോഗത്തിൽ വേദനിക്കുന്ന എല്ലാവർക്കും സർവ്വേശ്വരൻ ശക്തി നൽകട്ടെ. അതോടൊപ്പം നന്മയുള്ള മനുഷ്യരാൽ നിറയട്ടെ ഈ ലോകമെങ്ങും, അശാന്തിയുടെ കരത്തിൽ നിന്നു മോചനവും,പ്രതീക്ഷയോടെ

dr anuja plane crash karipur plane crash
Advertisment