Advertisment

സാരീയുടെയും ടോപ്പിന്റെയും ലെഗ്ഗിങ്‌സിന്റെയും സ്ഥാനം മാറിയാൽ, വികാര വിസ്ഫോടനം നടക്കുന്ന ആത്മാക്കൾക്കുള്ള താക്കീതാകണം ഇനിയങ്ങോട് നിയമം ;  പൂച്ചയും പട്ടിയുമല്ല അവളെന്നെ ജന്മം ; കാണുന്ന മാത്രയിൽ കടന്നാക്രമണം നടത്താൻ അവളുടെ വികാരങ്ങളെയും മനസ്സിനെയും വൃണപ്പെടുത്താൻ നിൽക്കുമ്പോൾ ഒന്നാലോചിക്കുക ; നിര്‍ഭയ പ്രതികളുടെ വധ ശിക്ഷയില്‍ യുവ അധ്യാപികയുടെ കുറിപ്പ്‌

New Update

നിര്‍ഭയ പ്രതികളുടെ വധ ശിക്ഷയില്‍ യുവ അധ്യാപികയുടെ കുറിപ്പ് . ഡോ. അനൂജ ജോസഫാണ് ഫെയ്‌സ്ബുക്കില്‍ വധശിക്ഷ നടപ്പിലാക്കിയതില്‍ അഭിനന്ദനവുമായി കുറിപ്പെഴുതിയത്

Advertisment

publive-image

പോസ്റ്റ് ഇങ്ങനെ

അവസാനം ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ നിർഭയക്കു നീതി ലഭിച്ചു, അച്ഛനും അമ്മയ്ക്കും അവരുടെ മകളെ ഒരിക്കലും തിരിച്ചുകിട്ടില്ലാന്നു ചിന്തിക്കുമ്പോൾ തെല്ലൊരു വേദനയും ബാക്കിയാവുന്നു.

പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് നിയമം അനുശാസിക്കുന്ന ഏറ്റവും വല്യ ശിക്ഷ നടപ്പിലായതോർത്തു സന്തോഷം. ഒരു ജീവന് പകരം മറ്റൊരു ജീവനാണോ ഉത്തരമില്ലാത്ത ചോദ്യങ്ങൾ ഉന്നയിക്കുന്നവർക്കു തല്ക്കാലം മറുപടിയില്ല.

ജീവിക്കാനുള്ള ഒരു പെൺകുട്ടിയുടെ അവകാശത്തെ, ആഗ്രഹത്തെ തല്ലികെടുത്തിയതിനു പിന്നെന്താ ചെയ്യേണ്ടേ ഇന്നും പീഡനം തുടർക്കഥയാകുന്ന നാട്ടിൽ!മെഴുകുതിരിയും ഹാഷ്ടാഗുകളുമല്ല നിർഭയമായി ജീവിക്കാൻ കഴിയണം. ആണെന്നും പെണ്ണെന്നുമുള്ള തരംതിരിക്കൽ ഇല്ലാണ്ട്, സാരീയുടെ യും ടോപ്പിന്റെയും ലെഗ്ഗിങ്‌സിന്റെയും സ്ഥാനം മാറിയാൽ, വികാരവിസ്ഫോടനം നടക്കുന്ന ആത്മാക്കൾക്കുള്ള താക്കീതാകണം ഇനിയങ്ങോട് നിയമം. പൂച്ചയും പട്ടിയുമല്ല അവളെന്നെ ജന്മം, കാണുന്ന മാത്രയിൽ കടന്നാക്രമണം നടത്താൻ അവളുടെ വികാരങ്ങളെയും മനസ്സിനെയും വൃണപ്പെടുത്താൻ നിൽക്കുമ്പോൾ ഒന്നാലോചിക്കുക.

അവളെപോലുള്ള ഒരു സ്ത്രീയുടെ ഗർഭപാത്രത്തിൽ നീ ഉരുവായ നിമിഷം മുതൽ നിനക്ക് തണലേകിയ ജീവനത്രെ അവളെന്നെ സത്യം. ആ പൊക്കിൾകൊടി ബന്ധം നീ മറക്കരുത്.

ഇരയുടെ മേൽ എന്നവണ്ണം ചാടിവീഴുമ്പോൾ എന്ത് ചിന്ത!

ഞരമ്പുകളെ ത്രസിപ്പിക്കുന്ന ലഹരിയുടെ മഞ്ഞളിപ്പിൽ, ഒരുപക്ഷെ അമ്മയെയും മകളെയും തിരിച്ചറിയാത്ത ഈ നാട്ടിൽ നമുക്ക് കരുത്താർജിക്കാം. സുബോധം നഷ്‌ടപ്പെട്ട തലമുറയിൽ ബോധവൽക്കരണമല്ല മറിച്ചു അതിജീവനമത്രെ അഭികാമ്യം.

തൊട്ടാൽ കൈപൊള്ളുമെ എന്നുറക്കെ പറയുന്ന നിയമങ്ങൾ നടപ്പിലാകട്ടെ. പ്രതീക്ഷകൾ കൈവിടാതെ നമുക്ക് കൈകോർക്കാം. ഇവിടെ പീഡനമല്ല, മറിച്ചു സംരക്ഷണമേകുന്ന കൈകളാകണം നമ്മളോരോരുത്തരുടേയും.

Dr.Anuja Joseph

Assistant Professor

Trivandrum.

nirbhaya case facebook post
Advertisment