Advertisment

കേരള അത്ലറ്റിക് അസോസിയേഷന്‍ തലപ്പത്തേയ്ക്ക് ഡോ. അന്‍വര്‍ അമീന്‍ ചേലാട്ട് നിയമിതനായി. അത്ലറ്റിക് അസോസിയേഷന്‍ പ്രസി‍‍ഡന്‍റാകുന്ന ആദ്യ മലപ്പുറത്തുകാരനായ അന്‍വര്‍ ഗള്‍ഫിലെ പ്രമുഖ റീട്ടെയില്‍ ശ്രുംഘലയായ ഗ്രാന്‍റ് ഹൈപ്പര്‍ മാര്‍ക്കറ്റിന്‍റെ അമരക്കാരന്‍...

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

Advertisment

കൊച്ചി: കേരള സംസ്ഥാന അത്ലറ്റിക് അസോസിയേഷന്‍റെ പുതിയ പ്രസിഡന്‍റായി ഡോ. അന്‍വര്‍ അമീന്‍ ചേലാട്ട് തെരഞ്ഞെടുക്കപ്പെട്ടു. 4 വര്‍ഷത്തേക്കാണ് നിയമനം. എറണാകുളത്ത് നടന്ന വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ മീറ്റിംഗില്‍ 2020 മുതല്‍ 2024 വരെ വര്‍ഷത്തേയ്ക്കുള്ള പുതിയ ഭരണസമിതിയെയാണ് തെരഞ്ഞെടുത്തത്.

ഡോ. വിപി സക്കീര്‍ ഹുസൈന്‍ അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രതിനിധിയായും പ്രൊഫ. എം വേലായുധന്‍കുട്ടി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റായും ആഷിക് കൈനിക്കര പ്ലാനിംഗ് കമ്മിറ്റി ചെയര്‍മാനായും കെ.കെ രവീന്ദ്രന്‍ എക്സിക്യൂട്ടീവ് മെമ്പറായും തെരഞ്ഞെടുക്കപ്പെട്ടു.

മലപ്പുറം ജില്ലയില്‍നിന്നാദ്യമായാണ് കേരള അത്ലറ്റിക് അസോസിയേഷന് പ്രസിഡ‍ന്‍റിനെ ലഭിക്കുന്നതെന്ന പ്രത്യേകതയും ഇത്തവണത്തെ തിരഞ്ഞെടുപ്പിനുണ്ട്. പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ഡോ. അന്‍വര്‍ അമീന്‍ ചേലാട്ട് മലപ്പുറം കല്‍പ്പകഞ്ചേരി സ്വദേശിയാണ്.

ദുബായ് ആസ്ഥാനമായ ഗള്‍ഫിലെ പ്രമുഖ റീട്ടെയില്‍ ശ്രുംഘലയായ ഗ്രാന്‍റ് ഹൈപ്പര്‍ മാര്‍ക്കറ്റിന്‍റെ മാനേജിംഗ് ഡയറക്ടറാണ് ഡോ. അന്‍വര്‍. കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആയ അമീന്‍ തിരൂര്‍ പോളി ടെക്നിക്കില്‍ അധ്യാപകനായിരിക്കെയാണ് ബിസിനസിലേയ്ക്ക് തിരിയുന്നത്. 2001 - 2006 കാലയളവില്‍ സിഡ്കോ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

തിരൂര്‍ സാറ്റ് ഫുട്ബോള്‍ അക്കാഡമി പ്രസിഡന്‍റും കല്‍പ്പകഞ്ചേരി അസ്ലം മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റ് മുഖ്യ സംഘാടകനുമായിരുന്നു. കേരളത്തിനകത്തും പുറത്തുമായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെയും അല്‍ റഹ്മ സൊസൈറ്റിയുടെയും മുന്‍നിര പ്രവര്‍ത്തകനാണ്.

ഇദ്ദേഹത്തിന്‍റെ ഇളയ മകള്‍ നിത അഞ്ജു അബുദാബിയില്‍വച്ചു നടന്ന ഹോഴ്സ് റൈഡിംഗ് ഇന്‍ഡ്യുറന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിയായ ആദ്യ ഇന്ത്യാക്കാരി എന്ന ബഹുമതി കരസ്ഥാമാക്കിയിട്ടുണ്ട്.

kochi news
Advertisment