Advertisment

പ്രശസ്ത ഫോറൻസിക് സര്‍ജൻ ഡോ ബി ഉമാദത്തൻ(73) അന്തരിച്ചു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: പ്രശസ്ത ഫോറൻസിക് സര്‍ജൻ ഡോ ബി ഉമാദത്തൻ(73) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ച് നാളുകളായി ചികിത്സയിൽ ആയിരുന്നു. സംസ്കാരം നാളെ രാവിലെ പതിനൊന്നിന് കരിക്കകത്തെ വീട്ടിൽ നടക്കും.

Advertisment

publive-image

ഫോറൻസിക് മെഡിസിൻ പ്രൊഫസറായും, കേരളാ പൊലീസിന്‍റെ മെഡിക്കൽ ലീഗൽ അഡ്വൈസറായും സേവനം അനുഷ്ഠിച്ചിരുന്നു. നിരവധി ശാസ്ത്രീയ ലേഖനങ്ങളും കുറ്റാന്വേഷണ സംബന്ധിയായ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.

പൊലീസ് സര്‍ജന്‍റെ ഓര്‍മ്മക്കുറിപ്പുകൾ, കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രം തുടങ്ങി കുറ്റാന്വേഷണ പരമ്പരകളുടെ ചുരുളഴിക്കുന്ന ഒട്ടേറെ പുസ്തകങ്ങളുടെ രചയ്താവുമാണ് ഡോ ബി ഉമാദത്തൻ.

Advertisment