Advertisment

ഡോ. ബി.ആര്‍. അംബേദ്കറുടെ മുംബൈയിലെ വസതി തകര്‍ക്കാന്‍ ശ്രമം

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

മുംബൈ: ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍. അംബേദ്കറുടെ മുംബൈയിലെ വസതിയായിരുന്ന

'രാജ്ഗ്രിഹ' തകര്‍ക്കാന്‍ അജ്ഞാതരുടെ ശ്രമം. ഇപ്പോള്‍ ചരിത്രസ്മാരകമായി പ്രവര്‍ത്തിക്കുന്ന വസതിയുടെ പരിസരം മുഴുവന്‍ അജ്ഞാതര്‍ നശിപ്പിച്ചു. ചെടിച്ചട്ടികള്‍ എറിഞ്ഞ് തകര്‍ത്ത നിലയിലാണ്. സിസിടിവി കാമറയും നശിപ്പിച്ചു.

സംഭവം അപലപനീയമാണെന്ന് ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു. അന്വേഷണത്തിന് ഉത്തരവിട്ടതായും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment