Advertisment

വൈപ്പിനിൽ പര്യടനം നടത്തി ട്വന്റി 20 സ്ഥാനാർത്ഥി ഡോ. ജോബ് ചക്കാലക്കൽ

New Update

publive-image

വൈപ്പിൻ: ട്വന്റി 20 സ്ഥാനാർത്ഥി ഡോ. ജോബ് ചക്കാലക്കൽ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലൂടെ പര്യടനം നടത്തി. വല്ലാർപാടം പള്ളിയ്ക്ക് സമീപത്തെ വീടുകളിൽ നിന്ന് പ്രചാരണം തുടങ്ങി മുളവുകാട് പഞ്ചായത്തിലെ അടിക്കണ്ടം, അംബേദ്ക്കർ ഗ്രാമം, ബോൾഗാട്ടി വാർഡുകളിൽ എത്തി, മുളവുകാട് നോർത്ത്, പനമ്പുകാട് നോർത്ത് പോഞ്ഞിക്കര എന്നിവിടങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചു.

ഉച്ചയ്ക്ക് ശേഷം നായരമ്പലം ബീച്ചിന്റെ പരിസരത്തുള്ള വീടുകൾ കേന്ദ്രീകരിച്ച് പ്രചാരണം നടത്തി. തുടർന്ന് ട്വന്റി 20 പ്രവർത്തകർക്കൊപ്പം ഇളംകുന്നപ്പുഴ പഞ്ചായത്തിലെ കടപ്പുറം, കർത്തഡോക് സെൻട്രൽ, കർത്തഡോക് പള്ളി, കുരിശിങ്കൽ പള്ളി തുടങ്ങിയ വാർഡുകൾ സന്ദർശിച്ചു വോട്ട് അഭ്യർത്ഥിച്ചു. വൈകിട്ട് ട്വന്റി 20 വൈപ്പിൻ കുടുംബസംഗമത്തിൽ ഡോ. ജോബ് ചക്കാലക്കൽ പങ്കെടുത്തു.

kochi news twenty 20
Advertisment