Advertisment

കോട്ടപ്പടിയിലും കുട്ടമ്പുഴയിലും പര്യടനം നടത്തി ട്വന്റി 20 സ്ഥാനാർത്ഥി ഡോ. ജോ ജോസഫ്

New Update

publive-image

കോതമംഗലം: കോതമംഗലം നിയോജക മണ്ഡലം ട്വന്റി ട്വന്റി സ്ഥാനാർഥി ഡോ. ജോ ജോസഫ് കോട്ടപ്പാടിയിലെയും, കുട്ടംപുഴയിലെയും വിവിധ ഭാഗങ്ങളിലൂടെ പര്യടനം നടത്തി. കോട്ടപ്പടിയിലെ കോളനികൾ സന്ദർശിക്കുകയും, നിവാസികളോട് അവിടെ പ്രശ്നങ്ങളെ കുറിച്ച് ചോദിച്ച് മനസിലാക്കി.

ട്വന്റി 20 ജനങ്ങൾക്കൊപ്പം ഉണ്ടെന്ന് അദ്ദേഹം അവർക്ക് ഉറപ്പ് നൽകി. ഉച്ചയ്ക്ക് ശേഷം കുട്ടംപുഴയിലെ വീടുകൾ കേന്ദ്രീകരിച്ച പ്രചാരണം നടത്തി. കോട്ടപ്പടിയിലും കുട്ടപ്പുഴയിലും വൻ സ്വീകരണമാണ് ട്വന്റി 20 ക്ക് കിട്ടിയത്.

kochi news twenty 20
Advertisment