Advertisment

ചെറുവട്ടൂരിന്റെ മനസറിഞ്ഞു കോതമംഗലം നിയോജക മണ്ഡലം ട്വന്റി 20 സ്ഥാനാർത്ഥി ഡോ. ജോ ജോസഫ്

New Update

publive-image

കോതമംഗലം: കോതമംഗലം നിയോജക മണ്ഡലം ട്വന്റി 20 സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് ചെറുവട്ടൂർ കേന്ദ്രീകരിച്ച് പ്രചാരണം നടത്തി. രാവിലെ കീഴില്ലത്ത് നിന്നാരംഭിച്ച് മണ്ണൂർ, പേഴക്കാപ്പിള്ളി വഴി മാതിരപ്പിള്ളി എത്തി. വ്യാപാര-വ്യവസായശാലയിലെ തൊഴിലാളികളെയും, കുടുംബശ്രീ പ്രവർത്തകരെയും, ചുമട്ടു തൊഴിലാളികളെയും സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു.

ഉച്ചയ്ക്ക് കവലയിലെ ഓട്ടോഡ്രൈവർമാർ, യാത്രക്കാർ എന്നിവരെയും തൊഴിലുറപ്പു സൈറ്റിലെ തൊഴിലാളികൾ എന്നിവരെയും നേരിൽ കണ്ട് പ്രചാരണം നടത്തി. ജംഗ്ഷനിലെ പലചരക്ക് കടകൾ, മെഡിക്കൽ സ്റ്റോറുകൾ, തുണിക്കടകൾ, ചായ കടകൾ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു.

kochi news twenty 20
Advertisment