Advertisment

കോതമംഗലത്ത് റോഡ് ഷോ നടത്തി മണ്ഡലം ട്വന്റി 20 സ്ഥാനാർത്ഥി ഡോ. ജോ ജോസഫ്

New Update

publive-image

കോതമംഗലം: കോതമംഗലത്ത് റോഡ് ഷോയിലൂടെ പ്രചാരണം നടത്തി മണ്ഡലത്തിലെ ട്വന്റി 20 സ്ഥാനാർത്ഥി ഡോ. ജോ ജോസഫ്. നെല്ലിക്കുഴി പഞ്ചായത്തിൽ നിന്നും നേര്യമംഗലം, ചേലാട് എത്തിയ റോഡ് ഷോയിൽ ട്വന്റി 20 പ്രവർത്തകർക്കൊപ്പം യുവാക്കളും അണിനിരന്നു.

കടകമ്പോളങ്ങളിലും, വഴിയോരങ്ങളിലും ജനങ്ങളിൽ നിന്നും വൻ സ്വീകരണമാണ് ട്വന്റി 20 -യ്ക്ക് ലഭിച്ചത്. ശേഷം കോതമംഗലം മുനിസിപ്പാലിറ്റിയില്‍ നിന്നും മൂവാറ്റുപുഴ റോഡിൽ അവസാനിച്ച റോഡ് ഷോ സമീപത്തുള്ള കടകളിലും, വ്യാപാരസ്ഥാപനങ്ങളിലും, തുണി കടകളിലും എത്തി വോട്ട് അഭ്യർത്ഥിച്ചു.

kothamangalam news twenty 20
Advertisment