Advertisment

ഉത്തരവുകൾ നടപ്പിലാക്കണമെന്ന് ആവശ്യപെട്ട് മനുഷ്യാവകാശ പ്രവർത്തകൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഹർജി നല്കി

New Update

publive-image

Advertisment

എടത്വ: മാനവാധികാര പ്രഖ്യാപനത്തിന് നാളെ 72 വയസ്സ് പൂർത്തിയാകുമെങ്കിലും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നിട്ട് ഡിസംബര്‍ 11ന് (വെള്ളിയാഴ്ച) 22 വർഷം.

കമ്മീഷൻ്റെ പല ഉത്തരവുകളും കടലാസിൽ മാത്രം ഒതുങ്ങുന്നു. 1946-ൽ ആണ് ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗൺസിൽ സ്ഥാപിതമായത്. 1948 ൽ പാരിസിലെ പലെയ്സ് ഡി. ചെയ്‌ലറ്റ് കൊട്ടാരത്തിൽ വെച്ച് നടന്ന യു. എൻ. ജനറൽ അസ്സംബ്ലിയിൽ ആദ്യ മനുഷ്യാവകാശ പ്രഖ്യാപനം ഉണ്ടായി.

നാലര പതിറ്റാണ്ടിനു ശേഷമാണ് 1993 സെപ്റ്റമ്പർ 28ന് ഇൻഡ്യയിൽ മനുഷ്യാവകാശ കമ്മീഷൻ രൂപം കൊള്ളുന്നത്. അവിടെ നിന്നും 5 വർഷം കഴിഞ്ഞാണ് സംസ്ഥാനത്ത് 1998 ഡിസംബർ 11 ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ പിറവിയെടുത്തത്.

ആലപ്പുഴ ,കുട്ടനാട് താലൂക്കിൽ തലവടി തെക്കെക്കരയിൽ പൈപ്പ് ലൈൻ സ്ഥാപിച്ച് ജലവിതരണം പുനസ്ഥാപിക്കുന്നതുവരെ സമാന്തര കുടിവെള്ള വിതരണം നടത്തണമെന്ന് 2014 ജൂൺ 6ന് പുറപെടുവിച്ച സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നിലവിലുണ്ട്.

എന്നാൽ തലവടി ഗ്രാമപഞ്ചായത്തിലെ തെക്കെക്കരയിൽ ഇന്നും രൂക്ഷമായ കുടിവെള്ള ക്ഷാമമാണ്. വേനൽക്കാലമായാലും വെള്ളപൊക്കമായാലും പ്രദേശവാസികൾക്ക് കുടിവെള്ളം കിട്ടാക്കനിയാണ്.

ഇവിടെ പൊതു പൈപ്പിലൂടെ ശുദ്ധജലം ലഭിച്ചിട്ട് മുപ്പത് വർഷങ്ങൾ കഴിയുന്നു.ഈ പ്രദേശത്തുള്ളവർ ആകെ ആശ്രയിക്കുന്നത് തോടുകളെയും കിണറുകളെയുമാണ്. അടുത്ത മാസം മുതൽ തോടുകളിലെയും കിണറുകളിലെയും ജലനിരപ്പ് പൂർണ്ണമായി താഴ്ന്നു വറ്റി തുടങ്ങും. വെള്ളപൊക്ക സമയങ്ങളിലും കിണറുകൾ കവിഞ്ഞു ഒഴുകുകയും മലിനജലം പ്രവേശിക്കുകയും ചെയ്യുന്നു.

വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി. ഇടിക്കുള നല്കിയ പരാതിയെ തുടർന്നാണ് തലവടി തെക്കെക്കരയിൽ പൈപ്പ് ലൈൻ സ്ഥാപിച്ച് ജലവിതരണം പുനസ്ഥാപിക്കുന്നതുവരെ സമാന്തര കുടിവെള്ള വിതരണം നടത്തണമെന്ന് 2014 ജൂൺ 6ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം ജസ്റ്റിസ് ആർ.നടരാജൻ ഉത്തരവ് പുറപെടുവിച്ചത്.

നിർമ്മാണം തുടങ്ങിയിട്ട് പാതി വഴിയിൽ നിലച്ച് പോയ സബ് ട്രഷററിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതുവരെ താഴത്തെ നിലയിലേക്ക് മാറ്റി പ്രവർത്തിപ്പിക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നല്കിയിരുന്നു.

എടത്വ വികസന സമിതി പ്രസിഡന്റ് അഡ്വ.പി.കെ സദാനന്ദൻ, ജനറൽ സെക്രട്ടറി ആന്റണി ഫ്രാൻസിസ് കട്ടപ്പുറം , പെൻഷനഴ്‌സ് അസോസിയേഷൻ സെക്രട്ടറി പി.ആർ.വി.മേനോൻ എന്നിവർ ചേർന്ന് നൽകിയ ഹർജി പരിഗണിച്ചാണ് ഉത്തരവ് നല്കിയത്.

എന്നാൽ ഈ ഉത്തരവുകൾ ഒന്നും തന്നെ നാളിതുവരെ നടപ്പിലാക്കിയിട്ടില്ലാത്തതിനാൽ മനുഷ്യാവകാശ ദിനത്തിൽ (ഡിസംബർ 10) ഉത്തരവുകൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാന് ഹർജി നല്കി.

 

alappuzha news
Advertisment