Advertisment

ഡോ. കെ ദാമോദരൻ: ആഭിജാത്യത്തിൻ്റെ കാരണവർ

New Update

publive-image

Advertisment

മുംബൈ: മുംബൈ ശ്രീ നാരായണ മന്ദിര സമിതിയെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റുന്നതിൽ മുഖ്യ പങ്കു വഹിച്ച ഡോക്ടർ സാർ നമ്മളെ വിട്ടു പിരിഞ്ഞിട്ട് ഇന്ന് (Aug 17) ആറുവർഷം തികയുകയാണ്.

സമിതിയുടെ ചരിത്രം ഡോക്ടർ സാറിൻ്റെ ചരിത്രം കൂടിയാണ്. ഒരു ജീവിതകാലം മുഴുവൻ അർപണ ബോധത്തോടെ സംഘടനാ പ്രവർത്തനം നടത്തി സഹപ്രവർത്തകർക്കു് ആത്മധൈര്യവും പ്രോത്സാഹനവും നൽകി മറ്റുള്ളവർക്ക് അനുകരണീയനായ അത്യുന്നത മാതൃകയായി കർമ പഥത്തിൽ തിളങ്ങിയ വ്യക്തിത്വത്തിൻ്റെ ഉടമയായിരുന്നു അദ്ദേഹം.

കുലീനമായ ഒരു സ്പർശം, മാന്യതയുടെ ഒരു കയ്യൊപ്പ് - വ്യാപരിച്ച മേഖലകളിലെല്ലാം ഡോക്ടർ സാർ അവശേഷിച്ചു പോയതതാണ്. ജീവിതത്തെ നൻമയുടെ വഴിയേ എങ്ങനെ ചിട്ടപ്പെടുത്താം എന്ന കാര്യത്തിൽ ഒരു പാഠപുസ്തകമായിരുന്നു അദ്ദേഹം.

മനസിനെയും പ്രവർത്തിയേയും നിർമലമാക്കി നിലനിർത്തി മാന്യതയുടെ പൂക്കൾ ഓരോ ചുവടിലും വിരിയിച്ചെടുക്കാമെന്നു ആ ദീപ്തമായ വ്യക്തിത്വം നമുക്കു വെളിവാക്കിത്തന്നു.

പ്രസന്നമായ ശൈലികൊണ്ട് പൊതുസമൂഹത്തിൻ്റെ ആദരവ് പിടിച്ചു പറ്റിയ, ഏതൊരു സംഘടനാ നേതാവിനും സാമൂഹ്യ പ്രവർത്തകനും മാതൃകയാക്കാവുന്ന ആ വ്യക്തിത്വത്തിൻ്റെ ജ്വലിക്കുന്ന ഓർമകൾ എന്നും നമ്മെ നയിക്കട്ടെ.

- എൻ.എസ്.സലിം കുമാർ, ജന.സെക്രട്ടറി, SNMS

snms
Advertisment