Advertisment

ഡോ. കഫീല്‍ ഖാന്‍റെ അമ്മാവന്‍ അജ്ഞാത സംഘത്തിന്‍റെ വെടിയേറ്റ് മരിച്ചു

New Update

ലക്നൗ: ഗോരഖ്പുരിലെ ഡോ. കഫീല്‍ ഖാന്റെ മാതൃസഹോദരന്‍ വെടിയേറ്റ് മരിച്ചു. നസ്റുള്ള അഹമ്മദ് വാര്‍സി എന്നയാളാണ് വീടിനുള്ളില്‍ വച്ച്‌ അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് മരിച്ചത്.ശനിയാഴ്ച രാത്രി 11ഓടെയാണ് സംഭവം.

Advertisment

publive-image

കഫീല്‍ ഖാന്‍റെ അമ്മാവന്‍ നസ്രുല്ല അഹമ്മദ് വര്‍സി ഖൊരക്പുരിലാണ് കുടുംബസമേതം കഴിയുന്നത്. ശനിയാഴ്ച രാത്രി അയല്‍വീട്ടില്‍ നിന്ന് മടങ്ങുന്ന വഴി അക്രമിസംഘം വെടിവെക്കുകയായിരുന്നു. വസ്തുക്കച്ചവടത്തിന്‍റെ പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അനില്‍ സോങ്കര്‍, ഇമാമുദ്ദീന്‍ എന്നീ രണ്ടു പേര്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

dr kafeel uncle shoot
Advertisment