Advertisment

ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തി തൃപ്പൂണിത്തുറ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ. കെഎസ് രാധാകൃഷ്ണന്‍

New Update

publive-image

Advertisment

തൃപ്പൂണിത്തുറ: നിശബ്ദ പ്രചാരണദിനത്തില്‍ തൃപ്പൂണിത്തുറ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ. കെഎസ് രാധാകൃഷ്ണന്‍ തൃപ്പൂണിത്തുറ നഗരസഭയുടെ കീഴിലുള്ള വിവിധ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തി. ശ്രീ പൂര്‍ണ്ണത്രയീശ ക്ഷേത്രം, ആദംപിള്ളി കാവ്, എരൂര്‍ പിഷാരി കോവില്‍ തുടങ്ങിയ പതിനേട്ടോളം ക്ഷേത്രങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി.

ഇവിടെയുണ്ടായിരുന്നവരോട് അദ്ദേഹം വോട്ട് അഭ്യര്‍ത്ഥിക്കുകും പിന്തുണതേടുകയും ചെയ്തു. തുടര്‍ന്ന് മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ എത്തി ഗൃഹസന്ദര്‍ശനവും നടത്തി. യുവ മോര്‍ച്ച നേതാവ് ദിലീപ് മേനോന്‍, തൃപ്പൂണിത്തുറ നിയോജക മണ്ഡലം സെക്രട്ടറി സാം പുന്നക്കല്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

തെരഞ്ഞെടുപ്പ് ദിവസമായ ഇന്ന് രാവിലെ ഏഴിന് ഡോ. കെഎസ് രാധാകൃഷ്ണന്‍ ചേരനെല്ലൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ കുടുംബസമേതം എത്തി വോട്ട് രേഖപ്പെടുത്തും.

dr. ks radhakrishnan
Advertisment