Advertisment

കൊറോണക്കാലത്ത് ദേവാലയങ്ങൾ തുറക്കരുത്; കൊറോണ കാര്യത്തിൽ ശാസ്ത്രസംഘം തീർപ്പ് കല്പിക്കട്ടെ; അതുവരെ വൈദികരും രാഷ്ട്രീയ നേതാക്കളും മൗനം പാലിക്കുന്നതാണ് അവർക്കും ലോകത്തിനും നല്ലത്: ഡോ. കെ. എസ്. രാധാകൃഷ്ണൻ

New Update

publive-image

Advertisment

ആലപ്പുഴ: കൊറോണക്കാലത്ത് ദേവാലയങ്ങള്‍ തുറക്കരുതെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍.

ദേവാലയങ്ങള്‍ ദൈവത്തിന് വേണ്ടിയല്ല മനുഷ്യര്‍ക്ക് വേണ്ടി ഉണ്ടാക്കിയതാണ്. കൊറോണയെ സംബന്ധിച്ച് ശാസ്ത്രസംഘം തീര്‍പ്പ് കല്‍പ്പിക്കുന്നത് വരെ വൈദികരും രാഷ്ട്രീയനേതാക്കളും മൗനം പാലിക്കുന്നതാണ് നല്ലതെന്നും രാധാകൃഷ്ണന്‍ ഫേസ്ബുക്കിലെഴുതി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം...

ദേവാലയങ്ങൾ, ഏതു മതസ്ഥരുടേതാണെങ്കിലും,ദൈവത്തിനു വേണ്ടി നിർമ്മിച്ചവയല്ല; മനുഷ്യർക്ക് വേണ്ടി ഉണ്ടാക്കിയവയാണ്. മനുഷ്യജീവിതം സുഗമമാക്കാൻ ദേവാലയങ്ങൾ ആവശ്യമാണെന്ന കാര്യത്തിലും തർക്കം ഉന്നയിക്കുന്നില്ല. മനുഷ്യന് വേണ്ടി തന്നെയാണ് കൊറോണക്കാലത്ത് ദേവാലയങ്ങൾ തുറക്കേണ്ടതില്ല എന്ന് തീരുമാനിച്ചതും. അതുകൊണ്ട് ദേവാലയങ്ങൾ തുറക്കണമെന്ന് മതമേധാവികൾ ആവശ്യപ്പെടുന്നത് ശരിയല്ല.

കൊറോണ രോഗാണുവിനുള്ള ചികിത്സയല്ല ലോക്ക്ഡൗൺ. രോഗം വരാതിരിക്കാനുള്ള മുൻ കരുതലാണത്. രോഗം വന്നതിനു ശേഷം ചികിത്സിക്കുന്നതിനേക്കാൾ അത് വരാതെ നോക്കുന്നതാണ് അഭികാമ്യം. അതുകൊണ്ട് മര്യാദകൾ അനുസരിക്കുന്നതാണ് കൊറോണക്കാലത്തെ ദൈവാരാധന; അതിനപ്പുറം ദൈവവും പ്രതീക്ഷിക്കുന്നില്ല.

ലോക്ക്ഡൗൺ മൂലം രോഗം മാറുമെന്ന് വിശ്വസിക്കുന്നവർ ഒന്നുകിൽ മണ്ടന്മാരായിരിക്കും അല്ലെങ്കിൽ കപടനായിരിക്കും. ലോക്ക്ഡൗൺ പരാജയമായിരുന്നു എന്ന് ചിലർ, അവരിൽ പലരും ഉന്നതരായ രാഷ്ട്രീയ നേതാക്കളാണ്,പറയുന്നത് ദുഷ്ടലാക്കോടെയാണ്. ലോക്ക്ഡൗൺ മൂലം ഒരാൾക്ക് എങ്കിലും രോഗം പകരാതിരുന്നിട്ടുണ്ട് എങ്കിൽ, ഒരാൾ എങ്കിലും രോഗം വന്ന് മരിക്കാതിരിന്നിട്ടുണ്ട് എങ്കിൽ ലോക്ക്ഡൗൺ വിജയമാണ് എന്ന് കരുതണം; അതാണ് ശരി.

ലോകം മുഴുവൻ പടരുന്ന മഹാമാരിയെ നേരിടുന്നതിന് ലോകത്തെല്ലായിടത്തും മനുഷ്യർ സ്വീകരിക്കുന്ന പൊതുമാർഗ്ഗമാണ് രോഗിയിൽ നിന്നും അകന്നുനിൽക്കുക എന്നത്. ലോകത്ത് കൊറോണ പടർന്ന് കയറിയ 188 രാജ്യങ്ങളിൽ മഹാഭൂരിപക്ഷവും ലോക്ക്ഡൗണിലൂടെയാണ് രോഗികളുമായി അകലം സൂക്ഷിച്ചത്. അത് ഇന്ത്യയിൽ മാത്രമല്ല. എല്ലായിടത്തും ലോക്ക്ഡൗൺ അതിൻ്റേതായ രീതിയിൽ വിജയിച്ചിട്ടുണ്ട്.

മാത്രമല്ല, ഈ കാര്യത്തിൽ ആധികാരികമായി അഭിപ്രായം പറയേണ്ടത് ശാസ്ത്രലോകമാണ്. വൈദികരും, രാഷ്ട്രീയ നേതാക്കളും, ചാനൽ ചാർച്ചികന്മാരുമല്ല. അതുകൊണ്ട് ശാസ്ത്രസംഘം ഈകാര്യത്തിൽ തീർപ്പ് കല്പിക്കുന്നത് വരെ വൈദികരും, രാഷ്ട്രീയ നേതാക്കളും മൗനംപാലിക്കുന്നതാണ് അവർക്കും, ലോകത്തിനും നല്ലത്.

https://www.facebook.com/872292676193678/posts/3091384770951113/

Advertisment