Advertisment

യുഡിഎഫ് സ്ഥാനാർത്ഥി ഡോ. മാത്യു കുഴൽനാടന്റെ വിജയത്തിനായി ക്ഷീര സംഗമം നടത്തി

New Update

publive-image

Advertisment

മൂവാറ്റുപുഴ: യുഡിഎഫ് സ്ഥാനാർത്ഥി ഡോ. മാത്യു കുഴൽനാടന്റെ വിജയത്തിനായി ക്ഷീര സംഗമം നടത്തി. ക്ഷീര കർഷക പ്രതിനിധികളും ജീവനക്കാരും പങ്കെടുത്ത സംഗമം കെപിസിസി സെക്രട്ടറി തോമസ് രാജൻ ഉദ്ഘാടനം ചെയ്തു. ആപ്പ്കോസ് അസോസിയേഷൻ പ്രസിഡന്റ് സിഎ ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു.

മിൽമ ചെയർമാൻ ജോൺ തെരുവത്ത് മുഖ്യ പ്രഭാക്ഷണം നടത്തി. കെഎം.പരീത്, കെഎം സലിം, ഉല്ലാസ് തോമസ്, പി.പി. എൽദോസ്, പോൾ മാത്യു, ഏബ്രഹാം തൃക്കളത്തൂർ, ഷേർലി ഇ സി എന്നിവർ സംസാരിച്ചു.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി 33 ക്ഷീര സംഘങ്ങളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിറ്റിയും രൂപീകരിച്ചു.

kochi news
Advertisment