Advertisment

ഡോ. നൗഫൽ വാഫിയെ ജിദ്ദ വാഫി - വഫിയ്യ കമ്മിറ്റി അനുമോദിച്ചു

New Update

ജിദ്ദ : ഡൽഹി ജാമിയ മില്ലിയ്യ യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടിയ വളാഞ്ചേരി തിണ്ടലം സി.കെ പാറ സ്വദേശി കൊന്നക്കാട്ടിൽ നൗഫൽ വാഫിയെ ജിദ്ദ വാഫി - വഫിയ്യ കമ്മിറ്റി അനുമോദിച്ചു. പാങ്‌ വാഫി ക്യാമ്പസിൽ വെച്ച് നടന്ന വാഫി സെനറ്റ് യോഗത്തിൽ വെച്ച് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅഃ പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാർ ജിദ്ദ കമ്മിറ്റി വക മെമെന്റോ നൗഫൽ വാഫിക്ക് സമ്മാനിച്ചു.

Advertisment

publive-image

ഡൽഹി ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ നൗഫൽ വാഫിക്ക് ജിദ്ദ വാഫി - വഫിയ്യ കമ്മിറ്റി വക മെമെന്റോ സമസ്ത: ജനറൽ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാർ നൽകുന്നു.

വളാഞ്ചേരി മർകസ് തർബിയ്യത്തിൽ ഇസ്‌ലാമിയ്യയിൽ നിന്നും വാഫി ബിരുദം നേടിയ ശേഷമാണു നൗഫൽ വാഫി ഡൽഹി ജാമിയ മില്ലിയയിൽ ചേർന്ന് ബിരുദാനന്തര ബിരുദവും ഗവേഷണവും പൂർത്തിയാക്കിയത്.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ചേലക്കോട് മുഹമ്മദ്‌ മുസ്‌ലിയാർ, അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി, റഹ്മാൻ ഫൈസി, കെ. കെ. എസ് തങ്ങൾ, കെ. എം എസ് തങ്ങൾ തുടങ്ങിയവരും വാഫി - വഫിയ്യ ജിദ്ദ കമ്മിറ്റി മുൻ പ്രസിഡന്റ്‌ ഹാഫിസ് ജാഫർ വാഫി വളാഞ്ചേരിയും പരിപാടിയിൽ സന്നിഹിതരായിരുന്നു.

 

Advertisment