Advertisment

സബ് കലക്ടർ ഡോ. രേണുരാജിനോട് പത്തിമടക്കി എസ്.രാജേന്ദ്രൻ എംഎൽഎ ! ഖേദം പ്രകടിപ്പിച്ച് തലയൂരാന്‍ ശ്രമം

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

മൂന്നാർ∙ ദേവികുളം സബ് കലക്ടർ ഡോ. രേണുരാജിനെതിരെ നടത്തിയ വിവാദ പരാമർശത്തിൽ എസ്.രാജേന്ദ്രൻ എംഎൽഎ പിടിച്ചത് പുലിവാല്‍ തന്നെ . യുവ ഐ എ എസ് ഉധ്യോഗസ്ഥ നിയമനടപടിക്ക് തുനിഞ്ഞതോടെ ഖേദം പ്രകടിപ്പിച്ച് എം എല്‍ എ തലയൂരാന്‍ ശ്രമം ആരംഭിച്ചു. തന്റെ സംസാരം ആർക്കെങ്കിലും വേദന ഉണ്ടാക്കിയെങ്കിൽ ഖേദം രേഖപ്പെടുത്തുന്നു എന്നായിരുന്നു രാജേന്ദ്രന്റെ പ്രതികരണം .

Advertisment

സബ് കലക്ടറെ അധിക്ഷേപിച്ചിട്ടില്ലെന്നു എംഎൽഎ പറഞ്ഞു. ‘അവൾ’ എന്നത് അത്ര മോശം വാക്കല്ല. എംഎൽഎയെന്ന ഉത്തരവാദിത്തം നിറവേറ്റുകയാണ് ചെയ്തത്.

publive-image

സംഭവത്തിൽ സിപിഎം – സിപിഐ ജില്ലാ സെക്രട്ടറിമാർ രാജേന്ദ്രനെതിരെ രംഗത്തെത്തിയിരുന്നു. രാജേന്ദ്രനോടു വിശദീകരണം തേടുമെന്നു സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ അറിയിച്ചിരുന്നു. രാജേന്ദ്രന്റെ നടപടി ശരിയായില്ലെന്നു സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനും വ്യക്തമാക്കിയിരുന്നു.

മൂന്നാറിലെ അനധികൃത നിര്‍മാണം തടഞ്ഞതിനെത്തുടർന്നാണ് എസ്. രാജേന്ദ്രൻ എംഎൽഎ സബ് കലക്ടർക്കെതിരെ രംഗത്തെത്തിയത്. പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ചു പഴയ മൂന്നാറിലെ മുതിരപ്പുഴയാറിനോടു ചേര്‍ന്ന സ്ഥലത്താണു വനിതാ വ്യാവസായ കേന്ദ്രം നിർമിക്കുന്നത്. 2010ലെ ഹൈക്കോടതി ഉത്തരവു പ്രകാരം കലക്ടറുടെ അനുമതിയില്ലാതെയാണു നിര്‍മാണം. പുഴയാറിന്റെ തീരം കയ്യേറിയാണു നിര്‍മാണമെന്നും ആരോപണമുണ്ട്.

publive-image

നിര്‍മാണം തടയാനെത്തിയ തഹസില്‍ദാര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെ ദേവികുളം എംഎല്‍എയുടെ നേതൃത്തില്‍ മടക്കിയയച്ചു. പിന്നീടാണു സബ് കലക്ടര്‍ രേണു രാജിനെതിരെ എസ്. രാജേന്ദ്രന്‍ എംഎല്‍എ പരസ്യമായി അധിക്ഷേപം നടത്തിയത്. നടപടിയെടുക്കാനെത്തിയ റവന്യുസംഘത്തെ തടഞ്ഞവര്‍ക്കെതിരെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് രേണുരാജ് അറിയിച്ചിരുന്നു.

ത്തിയതോടെ എം എല്‍ എ പത്തിമടക്കുകയായിരുന്നു.

latest moonnar
Advertisment