Advertisment

കുന്നത്തുനാട്ടിൽ പര്യടനം ശക്തമാക്കി ട്വന്റി 20 സ്ഥാനാർത്ഥി ഡോ. സുജിത് പി സുരേന്ദ്രൻ

New Update

publive-image

Advertisment

കുന്നത്തുനാട്: പൂതൃക്ക പഞ്ചായത്തിൽ പര്യടനം നടത്തി കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി 20 സ്ഥാനാർത്ഥി ഡോ.സുജിത് പി. സുരേന്ദ്രൻ. പത്താംമൈലിലെ കക്കാട്ടികോളനിയിൽ വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് ആരംഭിച്ച പര്യടനം ചെമ്മല കോളനിയും ലക്ഷംവീട് കോളനിയും സന്ദർശിച്ചു.

അടച്ചുറപ്പുള്ള വീടും ശുദ്ധമായ കുടിവെള്ളവുമാണ് കോളനിനിവാസികളുടെ ആവശ്യം. മാറി മാറി വരുന്ന ജനപ്രതിനിധികൾ അവഗണിക്കുന്നു എന്ന പരാതിയും അവർക്കുണ്ട്. കിഴക്കമ്പലം മോഡൽ വികസനം നടപ്പാകും എന്നും കോളനികളെ ഗോഡ്സ് വില്ലകൾ ആക്കുമെന്നും സുജിത് പി സുരേന്ദ്രൻ ജനങ്ങൾക്ക് ഉറപ്പ് നൽകി.

ശേഷം ചൂണ്ടിയിലെത്തി കടകളിലും ടാക്സി സ്റ്റാന്റുകളിലും പ്രചാരണം നടത്തി. മലേക്കുരിശ്, കുറുഞ്ഞി, മീമ്പാറ, പുത്തുപന, കിങ്ങിണിമറ്റം എന്നി സ്ഥലങ്ങളും സന്ദർശിച്ചു. ഉച്ചയ്ക്ക് ശേഷം പൂതൃക്ക, പാലാക്കാമറ്റം, തമ്മാനിമറ്റം, കറുകപ്പള്ളി എന്നിവിടങ്ങളിലെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വോട്ട് അഭ്യർത്ഥിച്ചു. തൊഴിലുറപ്പു സൈറ്റ് സന്ദർശിച്ചു. വൈകിട്ട് കോട്ടൂർ പള്ളിക്കു സമീപത്തും കോലഞ്ചേരി ടൗണിലും പര്യടനം നടത്തി.

kochi news twenty 20
Advertisment