Advertisment

കുന്നത്തുനാടിന്റെ സ്നേഹാദരങ്ങളേറ്റുവാങ്ങി ട്വന്റി 20 സ്ഥാനാർത്ഥി ഡോ. സുജിത് പി സുരേന്ദ്രൻന്‍റെ പര്യടനം...

New Update

publive-image

Advertisment

കുന്നത്തുനാട്: മണ്ഡലത്തിന്റെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി ട്വന്റി 20 സ്ഥാനാർത്ഥി ഡോ. സുജിത് പി സുരേന്ദ്രൻ കുന്നത്തുനാട്ടിൽ പര്യടനം നടത്തി. രാവിലെ മനക്കക്കടവിൽ സ്വീകരണം ഏറ്റുവാങ്ങി ആരംഭിച്ച പര്യടനം മൊറേക്കാല, ചാക്കാലമുകൾ, സുനിതപ്പടി, എരുമേലി, പുന്നോർക്കോട്, പറക്കോട്, അമ്പലപ്പടി, പെരിങ്ങാല എന്നിവിടങ്ങളിൽ എത്തി.

ജംഗ്ഷനുകൾ കേന്ദ്രീകരിച്ചു നടത്തിയ പ്രചാരണം വ്യാപാര-വ്യവസായ ശാലകൾ സന്ദർശിച്ചു വോട്ട് അഭ്യർത്ഥിച്ചു. ട്വന്റി 20 പ്രവർത്തകർക്കൊപ്പം ആയിരംകുന്ന് കോളനി, പള്ളിമുകൾ കോളനി, വെള്ളാമ്പട്ടു കോളനി, പുത്തേറ്റുമുകൾ കോളനി എന്നി കോളനികൾ സന്ദർശിച്ചു.

സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം പര്യടനത്തിന് പിന്തുണയുമായി ഒപ്പം ചേർന്നു. ഉച്ചക്ക് ശേഷം ഉരുട്ടിമുക്ക്, പള്ളിമുകൾ, പഴന്തോട്ടം, പാറപ്പുറം, എരപ്പാമ്പാറ, അത്താണി ജംഗ്ഷൻ എന്നീവിടങ്ങിൽ പ്രചാരണം നടത്തി. വൈകിട്ട് പട്ടിമറ്റത്തു സംഘടിപ്പിച്ച യോഗത്തിലും പങ്കെടുത്തു. പ്രവർത്തകർ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഗൃഹസന്ദർശനം നടത്തി.

kochi news twenty 20
Advertisment