ശമ്പളം തരില്ലെന്ന് പറയാന്‍ ചമ്മലുണ്ടാകും; അതിന്റെ പേരില്‍ സമരവും പ്രതിഷേധവും ആവശ്യമില്ല: തോമസ് ഐസക്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, September 12, 2018

തിരുവനന്തപുരം: പ്രളയക്കെടുതിയിലായ കേരളത്തിന് കൈത്താങ്ങായി ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതിഷേധിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും പ്രതിപക്ഷ സംഘടനയ്ക്കുമെതിരെ ധനമന്ത്രി തോമസ് ഐസക് രംഗത്ത്.

ശമ്പളം തരില്ലെന്ന് പറയാന്‍ ഇക്കൂട്ടര്‍ക്ക് ചമ്മലുണ്ടാകുമെന്നും അതിന്റെ പേരില്‍ സമരവും പ്രതിഷേധവും ആവശ്യമില്ലെന്നും ധനമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം ഒന്നിച്ചോ 10 തവണകളായോ സംഭാവനയായി നല്‍കണമെന്നും താല്‍പര്യമില്ലാത്തവര്‍ അക്കാര്യം പ്രസ്താവനയായി എഴുതി നല്‍കിയാല്‍ ഒഴിവാക്കുമെന്നുമാണ് ധനവകുപ്പ് ഉത്തരവിറക്കിയത്. സെപ്റ്റംബറിലെ ശമ്പളം മുതല്‍ വിഹിതം പിടിക്കുമെന്നും ചൊവ്വാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

×