Advertisment

ഗ്വാളിയർ ബിഷപ്പ് ഡോ. തോമസ് തെന്നാട്ട് (65) വാഹനാപകടത്തില്‍ മരിച്ചു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം: ഗ്വാളിയർ ബിഷപ്പ് ഡോ. തോമസ് തെന്നാട്ട് (65) വാഹനാപകടത്തില്‍ മരിച്ചു. കോട്ടയം അതിരൂപതാംഗവും, സൊസൈറ്റി ഓഫ് കാത്തലിക്ക് അപ്പസ്തലേറ്റ് (പള്ളോട്ടൈൻ) സമൂഹത്തിലെ അംഗവുമായ അദ്ദേഹം 2016 ലാണ് ഗ്വാളിയർ ബിഷപ്പായി നിയോഗിക്കപ്പെടുന്നത്.

Advertisment

publive-image

കഴിഞ്ഞ രാത്രി ഒരു സ്കൂളിൽ വച്ചു നടന്ന പൊതു പരിപാടിയിൽ പങ്കെടുത്ത ശേഷം തന്റെ താമസസ്ഥലത്തേയ്ക്ക് മടങ്ങവേ, കാർ നിയന്ത്രണം വിട്ട് മറിയുകയും അദ്ദേഹത്തിന് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു.രൂപതയുടെ കീഴിലുള്ള ഒരു സ്‌കൂളിലെ വാർഷികാഘോഷ പരിപാടികളിൽ പങ്കെടുത്തതിന് ശേഷം തിരികെ ബിഷപ്പ് ഹൗസിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത് .ഉടൻതന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ച പ്രാധമിക ശിശ്രുക്ഷ നടത്തിയതിനു ശേഷം ഗ്വാളിയോർ സെന്റ് ജോസഫ് ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല .ഇദ്ദേഹത്തിന്റെ വേർപാട് മൂലം നമുക്ക് നല്ല ഒരാട്ടിടയനെയും ഒരു മനുഷ്യസ്നേഹിയെയും ആണ് നഷ്ടപെട്ടിരിക്കുന്നത് . ഗ്വാളിയാര്‍ രൂപത ബിഷപ്പായി ഏറ്റുമാനൂര്‍ സെന്‍റ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളി ഇടവകാംഗം ഫാ. തോമസ് തെന്നാട്ട് (63)എസ്.എ.സിയെ 2016 ഒക്ടോബർ 18 നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചത് . 1953ല്‍ കൂടല്ലുര്‍ ഇടവകയില്‍ തെന്നാട്ട് കുരുവിള- അന്നമ്മ ദമ്പതികളുടെ മകനായിട്ടാണ് ജനനം. .

publive-image

1969 ല്‍ പള്ളോട്ടൈന്‍ സന്യസസഭയില്‍ ചേര്‍ന്നു.1978 ഒക്ടോബര്‍ 21ന് പൗരോഹിത്യം സ്വീകരിച്ചു.1978-1980വരെ അമരാവതി രൂപതയില്‍ ചാപ്ളയ്നായും 1980-1981 വരെ എലൂര്‍ രൂപതയില്‍ ചാപ്ളയ്നായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് തിയോളജിയില്‍ പൂനൈ സെമിനാരിയില്‍ നിന്ന് തിയോളജിയില്‍ ലൈസന്‍ഷിയേറ്റ് നേടി. ഹൈദരാബാദ് രൂപതയിലെ മഡ്ഫോര്‍ട്ട് സെന്‍റ് ആന്‍റണീസ് പള്ളിയില്‍ വികാരി, ഇന്‍ഡോര്‍ രൂപതയിലെ പുഷ്പനഗര്‍ പള്ളി വികാരി, 1987-1991 വരെ യങ്ങ് കാത്തലിക ്സ്റ്റുഡന്‍റ് മൂവ്മെന്‍റ് (വൈ.സി.എം/ വൈ.സി.എസ്)ഡയറക്ടര്‍, ഹൈദരബാദ് രൂപതയിലെ കുടുംബങ്ങള്‍ക്കും അത്മായര്‍ക്കുമായുള്ള കമ്മീഷന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് രൂപതകളിലും ദളിത് ക്രൈസ്തവര്‍ക്കുവേണ്ടിയുള്ള കമ്മീഷന്‍െറ ഡയറക്ടര്‍ എന്നി നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

2002-2008 വരെ റീജണല്‍ ഫോര്‍മേഷന്‍ കമ്മീഷന്‍ ഡയറക്ടര്‍, 2008-2012 വരെ ജാബുവാ രൂപതയിലെ ഇഷ്ഗാര്‍ പള്ളി വികാരി എന്നി നിലകളിലും സേവനം ചെയ്തിട്ടുണ്ട്. പള്ളോട്ടൈന്‍ കോണ്‍ഗ്രിഗേഷന്‍ കൗണ്‍സിലാറായും സെമിനാരി റെക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഫ്രന്‍സ് ഓഫ് റിലീജീസ് ഇന്ത്യ(സി.ആര്‍. ഐ) യുടെ മുന്‍ പ്രസിഡന്‍റുമായിരുന്നു. 1999ല്‍ സ്ഥാപിച്ച ഈ രൂപത ഭോപ്പാല്‍ അതിരൂപതയുടെ കീഴീലാണ്. 33,5000 സ്വക്യര്‍ കിലോമീറ്റര്‍ ആണ് വിസ്തൃതി. സഹോദരങ്ങള്‍: ഏലിയാമ്മ, ജോസഫ്, മേരി, ക്ളാരമ്മ, ലിസി.

Advertisment