Advertisment

തൃശൂർ കോർപ്പറേഷൻ ബജറ്റ് ഹോട്ടലിലെ പറ്റ് ബുക്ക് പോലെ, സർവ്വത്ര കടം! കടം വാങ്ങിയാലും നെയ്യ് കൂട്ടി ഭക്ഷണം കഴിക്കണമെന്നാണ് കോർപ്പറേഷൻ ഭരണക്കാരുടെ ചിന്ത. കേന്ദ്ര പദ്ധതിയായ അമൃത് പദ്ധതിയല്ലാതെ മറ്റെന്താണ് ബജറ്റിൽ മുന്നോട്ട് വക്കാനുള്ളത്?. തൃശൂർ കോർപ്പറേഷനെ അളവറ്റ് പരിഹസിച്ച് കന്നിപ്രസം​ഗത്തിൽ കയ്യടി വാങ്ങി തൃശൂർ കൗൺസിലർ ഡോ വി.ആതിര ടീച്ചർ

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

publive-image

Advertisment

തൃശൂർ: തൃശൂർ കോർപ്പറേഷൻ ബജറ്റിനെ പരിഹസിച്ച് ബിജെപി കൗൺസിലർ ഡോ വി.ആതിര ടീച്ചർ രം​ഗത്ത്. കടം വാങ്ങിയാലും നെയ്യ് കൂട്ടി ഭക്ഷണം കഴിക്കണമെന്നാണ് കോർപ്പറേഷൻ ഭരണക്കാരുടെ ചിന്ത. തൃശൂർ കോർപ്പറേഷൻ ബജറ്റ് ഹോട്ടലിലെ പറ്റ് ബുക്ക് പോലെ, സർവ്വത്ര കടമെന്ന് ഡോ ആതിര ടീച്ചർ പരിഹസിച്ചു.

പുഴയ്ക്കലിൽ പണിയുന്നത് ഉപഗ്രഹ നഗരമല്ല ഉപദ്രവ നഗരം പൂങ്കുന്നത്തെ വെള്ളത്തിനടിയിലാക്കാൻ അനുവദിക്കില്ലെന്നും ബജറ്റ് ചർച്ചയിൽ ഡോ.വി.ആതിര കുറ്റപ്പെടുത്തി.

കേന്ദ്ര പദ്ധതിയായ അമൃത് പദ്ധതിയല്ലാതെ മറ്റെന്താണ് ബജറ്റിൽ മുന്നോട്ട് വക്കാനുള്ളത് ? തൃശൂർ കോർപ്പറേഷൻ നരേന്ദ്ര മോദിക്ക് നന്ദി പറയണമെന്നും ഡോ.വി.ആതിര പറഞ്ഞു. ജി എസ് ടി കൊണ്ട് ഗുണമുണ്ടായെന്ന് തൃശൂരിലെ വ്യാപാരികൾ സമ്മതിക്കും. ദേശാഭിമാനി മാത്രം വായിക്കുന്നതുകൊണ്ടാണ് ഭരണസമിതിക്കത് മനസിലാകാത്തത്.

അമൃത് പദ്ധതിയിൽ കോടികൾ വാങ്ങിയെടുത്ത ശേഷം ബജറ്റിൽ കേന്ദ്ര വിരുദ്ധ പരാമർശങ്ങൾ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ബിജെപി വാക്ക് ഔട്ട് ചെയ്യുന്നു. കന്നി പ്രസംഗത്തിൽ ഡോ. ആതിര കയ്യടി വാങ്ങി. പാർട്ടി ഭേദമന്യേ അംഗങ്ങൾ കയ്യടികളോടെ വരവേറ്റു.

Advertisment