Advertisment

പൗരത്വ ബില്ലിനെതിരെ നാടകം ഓപ്പൺ ജെയിൽ അരങ്ങേറി

New Update

ചെർപ്പുള്ളശ്ശേരി: പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികയ്ക്കുമെതിരേ പ്രതിഷേധാഗ്‌നി തീര്‍ത്ത് കലാകാരന്മാരുടെ നേതൃത്വത്തില്‍ നാടകം.

Advertisment

publive-image

സംസ്കാര സാഹിതി ചെർപ്പുള്ളശ്ശേരി മുൻ സിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന കലാജാഥ ചെർപ്പുള്ളശ്ശേരി ടൗണിൽ നിന്ന് ആരംഭിച്ചു.

ജാഥയുടെ ഉത്ഘാടനം കോൺഗ്രസ്സ് ഡിസിസി സെക്രട്ടറി ഒ .വിജയകുമാർ നിർവ്വഹിച്ചു.

ഖാദർ വാക്കയിൽ, സി പ്രഭാകരൻ പ്രസംഗിച്ചു .കലാ ജാഥ ചെർപ്പുളശ്ശേരിയിൽ നിന്നും ആരംഭിച്ചു.

തൂത, കാറൽമണ്ണ, ഉങ്ങിൻതറ, എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി അടക്കാപുത്തൂരിൽ സമാപിച്ചു പൗരത്വ ബിൽ പിൻവലിക്കുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ടാണ് ഓപ്പൺ ജയിൽ എന്ന നാടകം ജനശ്രദ്ധ ക്ഷണിക്കുന്നത്

drama bill
Advertisment