Advertisment

മോഹൻലാലും രഞ്ജിത്തും വീണ്ടും; ഡ്രാമയുടെ ലൊക്കേഷൻ ചിത്രങ്ങൾ കാണാം

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഡ്രാമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തു വിട്ടു. ചിത്രത്തിന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രങ്ങള്‍ പുറത്തു വിട്ടത്. മോഹന്‍ലാല്‍, ആശാ ശരത്ത്, ശ്യാമപ്രസാദ്, കനിഹ തുടങ്ങിയവരുടെ ലൊക്കേഷന്‍ സ്റ്റില്‍സാണ് പുറത്തു വിട്ടിരിക്കുന്നത്.

Image may contain: 4 people

 

ലോഹത്തിന് ശേഷം സംവിധായകന്‍ രഞ്ജിതും മോഹന്‍ലാലുമൊന്നിക്കുന്ന ചിത്രമാണ് ഡ്രാമ. ലണ്ടനില്‍ ഫ്യൂണറല്‍ ഡയറക്ടര്‍ ആയി ജോലി ചെയ്യുന്ന രാജഗോപാല്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്.

Image may contain: 3 people, people smiling, people standing and outdoor

വര്‍ണ്ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ്, ലിലിപാഡ് മോഷന്‍ പിക്ചര്‍സ് എന്നിവയുടെ ബാനറില്‍ എം കെ നാസ്സര്‍, മഹാ സുബൈര്‍ എന്നിവര്‍ ചേര്‍ന്നാണ് ഡ്രാമ നിര്‍മ്മിച്ചിരിക്കുന്നത്.

Image may contain: 3 people, people smiling, people sitting, beard, eyeglasses and indoor

 

ഡ്രാമ ഒരു ഫണ്‍ മൂവിയായിരിക്കുമെന്നും എന്നാല്‍ അതോടൊപ്പം വളരെ ഇമോഷണല്‍ ആയ ഒരു പ്രശ്‌നമാണ് സിനിമ കൈകാര്യം ചെയ്യുന്നതെന്നുമാണ് സംവിധായകന്‍ രഞ്ജിത്ത് പറയുന്നത്.

Image may contain: 8 people, outdoor

ആളുകള്‍ക്ക് കസേരയില്‍ ചാരിയിരുന്ന്, വലിയ പിരിമുറുക്കം ഒന്നുമില്ലാതെ ആസ്വദിക്കാന്‍ കഴിയുന്ന ഒരു സിനിമയാണ് ഇതെന്നും അദ്ദേഹം പറയുന്നു. ഡ്രാമയില്‍ മോഹന്‍ലാല്‍ ആലപിച്ച പ്രൊമോ ഗാനം പണ്ടാരാണ്ടിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

Image may contain: 4 people, people smiling, people standing, shoes and outdoor

ആശാ ശരത്ത്, കനിഹ, ബൈജു, രഞ്ജി പണിക്കര്‍, ശ്യാമപ്രസാദ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. വിനു തോമസാണ് സംഗീതം. ഛായാഗ്രഹണം അഴകപ്പന്‍. ചിത്രം നവംബര്‍ ഒന്നിന് തിയേറ്ററുകളിലെത്തും.

Advertisment