Advertisment

ഡ്രാമയുടെ പുതിയ ടീസറുകൾ കാണാം;സീനിൽ മോഹൻലാലും ബൈജുവും

author-image
ഫിലിം ഡസ്ക്
New Update

Advertisment

തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടെ മോഹന്‍ലാല്‍-രഞ്ജിത് ടീമിന്റെ ഡ്രാമയുടെ പുതിയ ടീസറുകള്‍ റിലീസ് ചെയ്തു. അഞ്ച് സെക്കന്‍ഡുകള്‍ വീതം ദൈര്‍ഘ്യമുള്ള രസകരമായ രണ്ടു ടീസറുകളാണ് പുറത്തുവിട്ടിരിക്കുന്നത്. ഒന്നില്‍ ബൈജു മോഹന്‍ലാല്‍ കോമ്പിനേഷനാണ്. ബൈജു മോഹന്‍ലാല്‍ കോംബോ സീനുകള്‍ തീയേറ്ററുകളില്‍ പ്രേക്ഷക പ്രശംസ നേടിയിരുന്നു.

https://www.facebook.com/ActorMohanlal/videos/554897691628620/?t=5

ലണ്ടനില്‍ ഫ്യൂണറല്‍ ഡയറക്ടര്‍ ആയി ജോലി ചെയ്യുന്ന രാജഗോപാല്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. കുറച്ചു കാലമായി പ്രേക്ഷകര്‍ക്ക് അന്യമായിരുന്ന ലാലിന്റെ തമാശകളും കുസൃതികളുമെല്ലാം ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വീണ്ടുമെത്തുമെന്നാണ് സംവിധായകന്‍ രഞ്ജിത് ഉറപ്പുനല്‍കുന്നത്.

https://www.facebook.com/ActorMohanlal/videos/184990109077187/?t=5

Advertisment