മോഹന്‍ലാല്‍, രഞ്ജിത്ത് ചിത്രം ഡ്രാമാ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

ഫിലിം ഡസ്ക്
Tuesday, September 11, 2018

drama release date announced

ലോഹത്തിന് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്നു ഡ്രാമാ എന്ന ചിത്രത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. പ്രളയം കാരണം ഓണച്ചിത്രങ്ങളുടെ റിലീസ് മാറ്റിവച്ചിരുന്നെങ്കില്‍ ട്രെയ്‌ലര്‍ അടക്കമുള്ള പബ്ലിസിറ്റി മെറ്റീരിയലുകളെല്ലാം മാറ്റിവെക്കുകയായിരുന്നു ഡ്രാമാ ടീം. ‘കേരളത്തിന്റെ കണ്ണീര്‍ മഴ തോരട്ടെ, പുലരി പിറക്കട്ടെ. അന്നേ ഡ്രാമാ ട്രെയ്‌ലര്‍ റിലീസ് ചെയ്യുന്നുള്ളൂ’ എന്നാണ് അണിയറക്കാര്‍ പറഞ്ഞത്. ഇപ്പോഴിതാ പ്രളയാനന്തരം മലയാളി സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുമ്പോള്‍ ചിത്രത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്.

കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനാണ് ചിത്രം തീയേറ്ററുകളിലെത്തുകയെന്നാണ് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലണ്ടന്‍ പ്രധാന ലൊക്കേഷനാക്കിയ സിനിമയുടെ പ്രഖ്യാപനം മെയ് 14നാണ് ആരംഭിച്ചത്. വര്‍ണചിത്ര ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെയും ലില്ലിപാഡ് മോഷന്‍ പിക്‌ചേഴ്‌സിന്റെയും ബാനറില്‍ എംകെ നാസ്സറും മഹാ സുബൈറും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

×