Advertisment

ജോയ്ആലുക്കാസിന്റെ കോഫി ടേബിൾ ബുക്ക് 'A Glittering Success Story' ദുബായിൽ പ്രകാശനം ചെയ്തു

author-image
admin
Updated On
New Update

ദുബായ്: ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ വിജയഗാഥ ആലേഖനം ചെയ്ത ഒരു കോഫി ടേബിൾ പുസ്തകം 'A Glittering Success Story' ദുബായിലെ ഇന്ത്യൻ കൗൺസൽ ജനറലായ ഡോ.അമൻ പുരി പ്രകാശനം ചെയ്തു. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ വെച്ച് നടന്ന ചടങ്ങിൽ പുസ്തകത്തിന്റെ ആദ്യ കോപ്പി ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ ജോയ് ആലുക്കാസിൽ നിന്നും ഡോ. പുരി ഏറ്റുവാങ്ങി.

Advertisment

publive-image

ജോയ്ആലുക്കാസ് സ്ഥാപനങ്ങളുടെ സ്ഥാപകനും മാർഗ്ഗദർശിയുമായ ജോയ് ആലുക്കാസിന്റെ പിതാവായ ആലുക്ക ജോസഫ് വർഗ്ഗീസിന് ആദരമർപ്പിക്കുകയാണ് ഈ പുസ്തകത്തിലൂടെ. ചടങ്ങിൽ ജോയ്ആലുക്കാസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ്, ജാസിം മുഹമ്മദ് ഇബ്രാഹിം അൽ ഹസവി അൽ തമീമി; മുസ്തഫ മുഹമ്മദ് അഹമ്മദ് അൽ ഷരീഫ് എന്നിവർ സന്നിഹിതരായിരുന്നു.

ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ ആരംഭഘട്ടം മുതലുളള അവിസ്മരണീയമായ എല്ലാ നിമിഷങ്ങളിലൂടെയും സുവർണ്ണ മുഹൂർത്തങ്ങളിലൂടെയുമുള്ള ജൈത്രയാത്ര ആഘോഷമാക്കുകയാണ് ഈ കോഫീ ടേബിൾ പുസ്തകം എന്ന് പുസ്തക പ്രകാശന ചടങ്ങിൽ വെച്ച് ജോയ് ആലുക്കാസ് പറഞ്ഞു. 1987 ൽ മിഡിൽ ഈസ്റ്റിലെ യു.എ.ഇയിൽ വെറും ഒരു ജ്വല്ലറി സ്റ്റോറായി ആരംഭിച്ച ജോയ് ആലുക്കാസിന്റെ ജൈത്രയാത്ര ഇന്ന് ലോകമെമ്പാടുമുള്ള 11 രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഒരു അന്താരാഷ്ട്ര ബ്രാന്റിലേക്ക് എത്തി നിൽക്കുന്നു.

നാളിതുവരെയുള്ള നേട്ടങ്ങളിൽ ഞങ്ങൾ വളരെ അഭിമാനിക്കുന്നതോടൊപ്പം തന്നെ ലോകത്തെ അണിയിച്ചൊരുക്കുക എന്ന ഞങ്ങളുടെ ലക്ഷ്യത്തെ സാധൂകരിക്കുന്നതിന്റെ ഭാഗമാണ് ഈ നേട്ടങ്ങൾ ഓരോന്നും എന്നത് വിസ്മരിക്കുന്നില്ല. 'A Glittering Success Story' യിൽ ഈ നേട്ടങ്ങൾ രേഖപ്പെടുത്തുക വഴി മുന്നോട്ടുള്ള യാത്രയിൽ നിശ്ചയദാർഢ്യവും ആത്മവിശ്വാസവും കൊണ്ട് സ്പന നേട്ടങ്ങൾ കൈവരിക്കുവാൻ വേണ്ട ഊർജ്ജവും സ്വായത്തമാക്കാൻ കഴിഞ്ഞു.

ഡോ. പൂരി ആദ്യ പകർപ്പ് സ്വീകരിക്കാൻ സമ്മതിച്ചതിലുള്ള അതീവ സന്തോഷം ജോയ് ആലുക്കാസ് പങ്കുവെച്ചു. ദുബായിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ ക്ഷേമത്തിനായി ഏതറ്റം വരെയും പോകാൻ തയ്യാറുള്ള നയതന്ത്രജ്ഞനാണ് അദ്ദേഹം, ഇന്ന് ലോകമെമ്പാടുമുള്ള രണ്ട് ദശലക്ഷത്തിലധികം ഉപഭോക്താക്കളുടെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഒരു ബ്രാന്റായി ജോയ് ആലുക്കാസ് ഗ്രൂപ്പ് മാറിയിരിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു എന്ന് ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ ജോയ് ആലുക്കാസ് പറഞ്ഞു.

Advertisment