Advertisment

വൈക്കത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥിനി കുളത്തില്‍ മരിച്ച നിലയില്‍, ദുരൂഹത

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം: വൈക്കം ടി വി പുരത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥിനി കുളത്തില്‍ മരിച്ച നിലയില്‍. ടി വി പുരം സ്വദേശി ഹരിയുടെ മകള്‍ ഗ്രീഷ്മയെ(13)യാണ് വീടിനോട് ചേര്‍ന്നുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

publive-image

വൈക്കം വാര്‍വിന്‍ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയാണ് ഗ്രീഷ്മ. വീട്ടില്‍നിന്ന് കാണാതായ പെണ്‍കുട്ടിയെ തിരയുന്നതിനിടെ തിങ്കളാഴ്ച രാത്രി 11-മണിയോടെയാണ് മൃതദേഹം കണ്ടെടുത്തത്. വിവരമറിഞ്ഞെത്തിയ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.

drawn death
Advertisment