Advertisment

കാവേരി നദിയില്‍ പ്രീ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ട് നടന്നുകൊണ്ടിരിക്കെ കുട്ടവഞ്ചിയില്‍ നിന്ന് കാലുതെറ്റി യുവതി നദിയില്‍ വീണു, പ്രിയതമയെ രക്ഷിക്കാന്‍ പിന്നാലെ ചാടി യുവാവ്; ഒടുവില്‍ ഇരുവര്‍ക്കും ദാരുണാന്ത്യം

New Update

മൈസൂരു: കാവേരി നദിയില്‍ നടത്തിയ പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ടില്‍ വധുവരന്മാര്‍ മുങ്ങിമരിച്ചു.ഫോട്ടോ ഷൂട്ട് നടന്നുകൊണ്ടിരിക്കെ കുട്ടവഞ്ചിയില്‍ നിന്ന് യുവതി കാലുതെറ്റി പുഴയിലേക്ക് വീഴുകയായിരുന്നു.

Advertisment

publive-image

യുവതിയെ രക്ഷിക്കാനായി ശ്രമിച്ച യുവാവും വഞ്ചി മറിഞ്ഞ് പുഴയിലേക്ക് വീണു. ഒഴുക്കില്‍പ്പെട്ട ഇരുവരെയും കണ്ടെത്തുമ്പോഴും മരണം സംഭവിച്ചിരുന്നു.

സിവില്‍ കോണ്‍ട്രാക്ടറായ ചന്ദ്രുവും വധു ശശികലയുമാണ് അപകടത്തില്‍ മരിച്ചത്. ഇരുവരും കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നു. ഈ മാസം 22 നായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്.

drawn death
Advertisment