Advertisment

കേരള സർക്കാരിന്റെ ഡ്രീം കേരള പദ്ധതി- പ്രവാസി മലയാളി ഫെഡറേഷൻ പങ്കാളിത്തം ഉറപ്പാക്കും

author-image
പി പി ചെറിയാന്‍
Updated On
New Update

ന്യൂയോർക് :കേരള സർക്കാരിന്റെ പുതിയ സ്കീമായ ഡ്രീം കേരള പദ്ധതി മടങ്ങി വരുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാന സർക്കാരിന്റെ വികസനവും ലക്ഷ്യമിട്ട് പ്രവാസികളിൽ നിന്നും പൊതു സമൂഹത്തിൽ നിന്നും ആശയങ്ങളും നിർദേശങ്ങളും സ്വീകരിച്ചു 100 ദിവസങ്ങൾക്കുള്ളിൽ നടപ്പിലാക്കി തുടങ്ങുകയാണ് മുഖ്യ മന്ത്രിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവും ചീഫ് സെക്രട്ടറി അടങ്ങുന്ന ഒരു ഒരു സ്റ്റിയറിംഗ് കമ്മിറ്റി ഇതുമായി ബന്ധപെട്ടു നിലവിൽ വന്നിട്ടുണ്ട്‌.

Advertisment

publive-image

പരിചയ സമ്പത്തും പല തുറകളിൽ വൈദഗ്ദ്യം നേടിയവരും പല പ്രൊജെക്ടുകളും കൈ കാര്യം ചെയ്തവരാണ് മിക്ക പ്രവാസികളും. ഈ പ്രതിസന്ധി ഘട്ടത്തിൽ അതിനെ അവസരമാക്കി മാറ്റാനും പുനരവധിവാസത്തെ കുറിച്ച് ചിന്തിക്കുന്ന എല്ലാ പ്രവാസികളും ഇതിൽ പങ്കാളികൾ ആകുന്നതിനു പ്രേത്യകം താല്പര്യമെടുക്കണമെന്ന് പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ ഭാരവാഹികൾ അഭ്യർത്ഥിച്ചു

പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സംഘടന പ്രസ്തുത പദ്ധതിയിലേക്ക് ആശയങ്ങളും നിർദേശങ്ങളും സമർപ്പികുന്നതിനുള്ള .പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. അംഗങ്ങളിൽ നിന്നും ലഭിക്കുന്ന നി ർദേശങ്ങൾ ക്രോഡീകരിച്ചു കേരള സംസ്ഥാന സർക്കാരിലേക്ക് ഔദ്യോധികമായി .സമർപ്പിക്കുന്നതാണെന്ന് ഗ്ലോബൽ പ്രസിഡന്റ് എം പി സലിം പറഞ്ഞു.

അംഗങ്ങളുടെ നിർദേശങ്ങൾ saleemmp99@yahoo.com എന്ന ഈമെയിലിൽ ജൂലൈ 12 നു മുൻപ്‌ അയക്കേണ്ടതാണ്.നിങ്ങളുടെ പൂർണ വിവരവും സംഘടന പ്രാതിനിധ്യവും പ്രതിപാദിക്കാൻ താല്പര്യപ്പെടുന്നു.

dream project
Advertisment